വിശ്വജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ ചേർന്നൊരുക്കിയ ഹ്രസ്വ ചിത്രം 'മൈ സ്റ്റുഡന്റ് ഹൂ ടോട്ട് മീ' ശ്രദ്ധ നേടുന്നു

അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾ ചേർന്നൊരുക്കിയ ഹ്രസ്വ ചിത്രം ശ്രദ്ധനേടുന്നു. ഫ്രെസ്കോ ഇന്റർ സ്കൂൾ കോമ്പറ്റീഷന്റെ ഭാഗമായുള്ള ഷോർട്ട് ഫിലിം മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ‘മൈ സ്റ്റുഡന്റ് ഹൂ ടോട്ട് മീ’ ( My Student Who Taught Me) എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പത്താം ക്ലാസ് വിദ്യാർത്ഥിയായ ദേവ് കൃഷ്ണയാണ്.

അനുകമ്പ എന്ന വികാരത്തെ മുൻനിർത്തി ഒരു അധ്യാപികയും വിദ്യാർത്ഥിനിയും തമ്മിലുള്ള ബന്ധവും, മനുഷ്യരുടെ തിരിച്ചറിവുകളും തിരുത്തലുകളുമാണ് കേവലം പത്ത് മിനിറ്റുള്ള ചിത്രത്തിന്റെ പ്രമേയം. ഏതൊരു മനുഷ്യന്റെ ഉള്ളിലും വലിയ മാറ്റങ്ങളും തിരിച്ചറിവുകളുമുണ്ടാവാൻ, മറ്റൊരു മനുഷ്യന്റെ ചെറിയൊരു പ്രവൃത്തി തന്നെ ധാരാളമാണെന്ന് ചിത്രത്തിലൂടെ കുട്ടികൾ പറഞ്ഞുവെക്കുന്നു.

നേഹ ഷിബു, എൽവിൻ ഷാന്റോ, ടെസ്സ റോസ് എന്നിവർ മുഖ്യകഥാപാത്രങ്ങളായി വേഷമിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സ്വർണ്ണ ബെന്നിയാണ്. ആഷ്ലിൻ സെബാസ്റ്റ്യൻ, ഹെറോൾഡ് ഷോൺ, ദേവ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്.

കഥ, സംവിധാനം- ദേവ് കൃഷ്ണ. പ്രൊഡക്ഷൻ ഡിസൈൻ- അലൻ ഗ്രീൻസ്. തിരക്കഥ, സഹ സംവിധാനം- സ്വർണ്ണ ബെന്നി. ഛായാഗ്രഹണം& എഡിറ്റിംഗ്- ദേവ് കൃഷ്ണ, ജേക്കബ് നെവിൽ, അലൻ ഗ്രീൻസ്. കളർ ഗ്രേഡിംഗ് & വിഷ്വൽ ഇഫക്ട്സ്- അക്ഷയ് ജയകുമാർ, അലൻ ഗ്രീൻസ്. പ്രോജക്ട് സൂപ്പർവിഷൻ- ബോബി മാത്യു, പ്രേമ മാത്യു, രശ്മി. ബി

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ