അച്ഛന്‍ തോല്‍ക്കരുത്, ശേഖരിച്ച വിവരങ്ങളുമായി ബാലയ്യയുടെ മകള്‍; ഞെട്ടി നിര്‍മാതാക്കള്‍

തെലുങ്ക് സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണയുടെ സിനിമാബംന്ധമായ കാര്യങ്ങളെല്ലാം നോക്കുന്നത് ഇളയമകള്‍ തേജസ്വിനിയാണ്. ‘അണ്‍സ്റ്റോപ്പബിള്‍ വിത്ത് എന്‍ബികെ’ എന്ന ഷോയുടെ കണ്‍സള്‍ട്ടന്റായും ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴിതാ അച്ഛന്റെ സിനിമ വിജയിക്കാന്‍ മകള്‍ നടത്തിയ ഒരു കഠിന പരിശ്രമം നിര്‍മാതാക്കളെ പോലും ഞെട്ടിച്ചിരിക്കുകയാണ്.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, തേജസ്വിനി നിസാമിലെ മൈത്രി മൂവി മേക്കേഴ്‌സിന്റെ ഓഫീസിലെത്തി, ചിത്രം പരമാവധി സ്‌ക്രീനുകളില്‍ റിലീസ് ചെയ്യാനും ഉത്സവ ദിവസങ്ങളില്‍ ലഭ്യമായ തീയേറ്രറുകളുടെ ലിസ്റ്റ് നല്‍കുകയും ചെയ്തു.

വളരെ മികച്ച നിലവാരമുള്ള തീയേറ്ററുകളാണ് ഇവരുടെ ലിസ്റ്റില്‍ കൂടുതലുള്ളതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. വീരസിംഹ റെഡ്ഡി റിലീസില്‍ ബാലകൃഷ്ണയുടെ മകളുടെ പങ്കാളിത്തവും തിയേറ്ററുകളെ സംബന്ധിച്ച് അവര്‍ ശേഖരിച്ച വിവരങ്ങളും ഗവേഷണങ്ങളും മൈത്രി ടീമിനെ ഞെട്ടിച്ചുവെന്ന് റിപ്പോര്‍ട്ട്.

ഇതുവഴി സമീപ വര്‍ഷങ്ങളില്‍ നടന്റെ പ്രതിച്ഛായയ്ക്ക് എങ്ങനെ ഇത്ര വലിയ മാറ്റമുണ്ടായെന്നതിന്റെ കാരണം മനസ്സിലാക്കാം. വീരസിംഹ റെഡ്ഡി ജനുവരി 12ന് തീയേറ്ററുകളിലെത്തും. ചിത്രത്തില്‍ ബാലകൃഷ്ണ ഒരു രാഷ്ട്രീയ നേതാവായാണ് എത്തുന്നതെന്നാണ് സൂചന. കുര്‍ണൂല്‍ ആണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍ണേനി, രവിശങ്കര്‍ യലമന്‍ചിലി എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രുതി ഹാസന്‍ ആണ് നായിക. ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തമന്‍ എസ് സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റിഷി പഞ്ചാബിയാണ്. സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് സായ് മാധവ് ബുറയാണ്. നവീന്‍ നൂലി ആണ് എഡിറ്റര്‍.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം