സിനിമ പഠിച്ചിട്ട് നിരൂപണം ചെയ്യണമെന്ന് പറഞ്ഞ സംവിധായിക അഞ്ജലി മേനോനെ ട്രോളി എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. സിനിമ എഡിറ്റിംഗ് എങ്ങനെയാണെന്ന് പഠിക്കാതെ സിനിമയ്ക്ക് ലാഗ് ഉണ്ടെന്നൊക്കെ പറയുന്നത് മോശം പ്രവണതയാണ് എന്ന് പറഞ്ഞതിന് എതിരെയാണ് എന്‍.എസ് മാധവന്‍ രംഗത്തെത്തിയത്.
”അഞ്ജലി മേനോന്‍ ഒരു തട്ടുകടയിലെത്തി ദോശ ഓര്‍ഡര്‍ ചെയ്ത് കഴിച്ച ശേഷം ദോശ മോശമാണെന്ന് പറഞ്ഞു. തട്ടുകടക്കാരന്‍: മാഡം ദോശ ഉണ്ടാക്കാന്‍ അറിയാത്തവര്‍ക്ക് അത് കൊള്ളില്ലെന്നു പറയാനും അവകാശമില്ല” എന്നാണ് എന്‍.എസ് മാധവന്‍ സംവിധായികയെ പരിഹസിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.
Anjali Menon goes to a thattukada and orders a dosa.
She doesn’t like it. She says, “yuck!” 🤢
Thattukadawala: “Madam, you can’t say that. You know nothing about dosa making.” pic.twitter.com/ADZATnXdyV— N.S. Madhavan (@NSMlive) November 16, 2022
സംവിധായകന്‍ ജൂഡ് ആന്തണി അടക്കമുള്ളവരും പ്രേക്ഷകരും അഞ്ജലിയുടെ വാക്കുകള്‍ക്ക് എതിരെ രംഗത്തു വന്നിരുന്നു. സിനിമ സംവിധാനം ചെയ്യാന്‍ വേണ്ടി പോലും സിനിമ പഠിക്കാന്‍ കോഴ്‌സ് ചെയ്തിട്ടില്ല എന്നാണ് ജൂഡ് പറഞ്ഞത്. അതേസമയം, താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് പറഞ്ഞ് സംവിധായിക രംഗത്തെത്തിയിട്ടുണ്ട്.
”വളരെ പ്രൊഫഷണലായി സിനിമാ റിവ്യൂ ചെയ്താല്‍ അത് ചലച്ചിത്ര പ്രക്രിയയെ കുറിച്ച് മനസിലാക്കാന്‍ എത്രത്തോളം സഹായിക്കും എന്നാണ് ഞാന്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഫിലിം ജേണലിസ്റ്റായ എംഡിഎം ഉദയ താര നായരെപ്പോലുള്ളവരാണ് അതിനു ഉദാഹരണം.”
”സാധാരണകാരായ ആളുകള്‍ വരെ റിവ്യൂ എഴുതുന്ന കാലമാണ് അതുകൊണ്ട് പ്രൊഫഷണല്‍ റിവ്യൂകള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തേണ്ടതാണ്. ഞാന്‍ പ്രേക്ഷകരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കുന്നു. സിനിമ കാണാനും വിമര്‍ശിക്കാനും അവര്‍ക്കു അവകാശമുണ്ട്.”
Read more
”മാത്രമല്ല കാണികളില്‍ നിന്നുളള അഭിപ്രായങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്. ഞാന്‍ പറഞ്ഞ വാക്കുകള്‍ ചില സംശയങ്ങള്‍ ഉണ്ടാക്കിയെന്ന് തോന്നുന്നു അതുകൊണ്ടാണ് ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്” എന്നാണ് അഞ്ജലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.