ആദ്യം ഒരു ശൂന്യത, പിന്നാലെ വാഷ് റൂമിലിരുന്ന് ഒന്നരമണിക്കൂറോളം തേങ്ങിക്കരഞ്ഞു; പ്രേം രക്ഷിത് പറയുന്നു

ആര്‍ ആര്‍ ആറിലെ നാട്ടു നാട്ടു ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം കിട്ടിയത് തെലുങ്ക് സിനിമാലോകത്തിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ ചാര്‍ത്തിയിരിക്കുകയാണ്. ജനുവരി 24 ന് ഓസ്‌കാര്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കാനിരിക്കെ വലിയ പ്രതീക്ഷകളാണ് ഇത് ഇന്ത്യന്‍ സിനിമയ്ക്ക് മുന്നില്‍ തുറന്നിരിക്കുന്നത്.

ഇപ്പോഴിതാ ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് ലഭിച്ചപ്പോഴുള്ള തന്റെ പ്രതികരണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കൊറിയോഗ്രാഫര്‍ പ്രേം രക്ഷിത്.

പ്രേം പറയുന്നതിങ്ങനെ പുരസ്‌കാരത്തെക്കുറിച്ച് ഞാന്‍ അറിഞ്ഞപ്പോള്‍ തന്നെ ആദ്യം ഒരു ശൂന്യതയാണ് അനുഭവപ്പെട്ടത്. പിന്നാലെ ഞാന്‍ വാഷ് റൂമില്‍ പോയിരുന്ന് ആരും കാണാതെ ഒന്നരമണിക്കൂര്‍ തേങ്ങിക്കരഞ്ഞു.

ഇത് തികച്ചും അവിശ്വസനീയം തന്നെയായിരുന്നു. രാജമൗലി സാറിന്റെ കഠിനാധ്വാനം കൊണ്ടാണ് അത് സംഭവിച്ചത്. ഞാന്‍ വളരെ സന്തോഷവാനാണ്. ജൂനിയര്‍ എന്‍ടിആര്‍ അന്നായ (മൂത്ത സഹോദരന്‍), ചരണ്‍ സാര്‍ എന്നീ രണ്ട് നടന്മാര്‍ , അവര്‍ ഇരുവരും നല്ല നര്‍ത്തകരാണ്. അതുപോലെ കീരവാണി സാറിന്റെ സംഗീതം. എല്ലാം കൂടിച്ചേര്‍ന്നപ്പോള്‍ ഇങ്ങനെയായി. പ്രേം രക്ഷിത് കൂട്ടിച്ചേര്‍ത്തു.

Latest Stories

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം