കളക്ഷനില്‍ വന്‍ ഇടിവ്, 40 കോടി ബജറ്റില്‍ ഒരുക്കിയ 'നടികര്‍' ബോക്‌സ് ഓഫീസില്‍; ഇതുവരെ നേടിയത്..

ടൊവിനോ തോമസ്, ഭാവന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ ജീന്‍ പോള്‍ ലാല്‍ ഒരുക്കിയ ‘നടികര്‍’ ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. 40 കോടിയോളം മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററില്‍ നിന്നും ആദ്യ ദിനം മുതല്‍ തന്നെ ലഭിച്ചത്.

ആദ്യ ദിനം 1.35 കോടി രൂപ ചിത്രം നേടിയെന്നാണ് ഇന്‍ഡസ്ട്രി ട്രാക്കര്‍ സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നല്ല പ്രതികരണങ്ങളും കളക്ഷനും നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബോക്‌സ് ഓഫീസില്‍ കാര്യമായ അനക്കമൊന്നും ഉണ്ടായില്ല.

അഞ്ചാം ദിനം 28 ലക്ഷം രൂപയും, ആറാം ദിനം 32 ലക്ഷ രൂപയും മാത്രമാണ് ചിത്രം നേടിയത് എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യയില്‍ നിന്ന് മാത്രം നടികര്‍ സ്വന്തമാക്കിയത് 3.79 കോടി രൂപയാണ്. സൗബിന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ലാല്‍, ബാലു വര്‍ഗീസ്, അനൂപ് മേനോന്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ എത്തിയിട്ടുണ്ട്.

മൈത്രി മൂവി മെക്കേഴ്സ്, നവീന്‍ യര്‍നേനി, വൈ. രവി ശങ്കര്‍ എന്നിവര്‍ ഭാഗമാകുന്ന ചിത്രത്തിന്റെ നിര്‍മ്മാണം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മച്ചത്. സുവിന്‍ എസ് സോമശേഖരനാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചന്ദു സലിംകുമാര്‍, ഇന്ദ്രന്‍സ്, മധുപാല്‍, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത്ത്, ഗണപതി, വിജയ് ബാബു, അല്‍ത്താഫ് സലിം, മണിക്കുട്ടന്‍, മേജര്‍ രവി, മൂര്‍, സുമിത്, നിഷാന്ത് സാഗര്‍, അഭിറാം പൊതുവാള്‍, ശ്രീകാന്ത് മുരളി, അര്‍ജുന്‍ നന്ദകുമാര്‍, ദിവ്യ പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ