ടൊവിനോ തോമസിന് പിറന്നാള്‍ സമ്മാനം; ഉദ്വേഗജനകമായ കോണ്‍സെപ്റ്റ് മോഷന്‍ പോസ്റ്ററുമായി 'നടികര്‍ തിലകം' ടീം

ലാല്‍ ജൂനിയറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് നടികര്‍ തിലകം. ഇപ്പോഴിതാ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ടോവിനോ തോമസിന് പിറന്നാള്‍ സമ്മാനമായി സിനിമയുടെ കോണ്‍സെപ്റ്റ് മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി.

വളരെ ആകര്‍ഷകമായ പോസ്റ്ററില്‍ അണ്ടര്‍ വാട്ടര്‍ ക്രൈസ്റ്റിന്റെ രൂപത്തിലാണ് ടോവിനോ എത്തുന്നത്. സമുദ്രജീവികളെ സംരക്ഷിക്കുന്നതിനും സമുദ്രം മലിനമാക്കുന്നത് തടയുന്നതിനും പോസ്റ്റര്‍ ഊന്നല്‍ നല്‍കുന്നു. പോസ്റ്ററിന് സിനിമാ ആസ്വാദകര്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടുകയാണ്.

ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പുഷ്പ – ദ റൈസ് നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്സ് നടികര്‍ തിലകത്തിലൂടെ മലയാളത്തിലേക്ക് ചുവടുവെക്കുന്നു. മൈത്രി മൂവി മേക്കേഴ്‌സിന്റെ വൈ.നവീനും വൈ.രവി ശങ്കറിനോടുമൊപ്പം, അലന്‍ ആന്റണിയും അനൂപ് വേണുഗോപാലും നേതൃത്വം നല്‍കുന്ന ഗോഡ്സ്പീടും ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാണ്.

സുവിന്‍ സോമശേഖരനാണ് നടികര്‍ തിലകത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൗബിന്‍ ഷാഹിറിന്റെ പിറന്നാള്‍ ദിനത്തിലും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയ പോസ്റ്റര്‍ ചര്‍ച്ചയായിരുന്നു, സൗബിനെ വളരെ വ്യത്യസ്ത രൂപത്തിലാണ് ആ പോസ്റ്ററില്‍ കാണാന്‍ കഴിഞ്ഞത്.

ടോവിനോയും സൗബിനും കൂടാതെ സുരേഷ് കൃഷ്ണ, ബാലു വര്‍ഗീസ്, വീണ നന്ദകുമാര്‍ തുടങ്ങിയവരും നടികര്‍ തിലകത്തിന്റെ ഭാഗമാണ്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി