'യേശുദാസിന് പാട്ടൊന്നുമില്ലല്ലോ, ഒരു മനോഹരഗാനം നല്‍കിയതിന് ദാസേട്ടന്‍ താങ്കളോടല്ലേ നന്ദി പറയേണ്ടത്..'; അധിക്ഷേപ കമന്റിന് നാദിര്‍ഷയുടെ മറുപടി

യേശുദാസിനോട് മാപ്പ് പറഞ്ഞ് നാദിര്‍ഷ. ദിലീപിനെ നായകനാക്കി നാദിര്‍ഷ ഒരുക്കുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന ചിത്രത്തില്‍ യേശുദാസ് ആലപിച്ച ഗാനത്തിന്റെ മേക്കിംഗ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഈ വീഡിയോക്ക് താഴെ യേശുദാസിനെ അപമാനിക്കുന്ന തരത്തിലുള്ള കമന്റ് വന്നിരുന്നു.

യേശുദാസിനോട് മാപ്പ് ചോദിച്ചാണ് ഇതിന് മറുപടി നാദിര്‍ഷ കുറിച്ചിരിക്കുന്നത്. ‘ഒരു മനോഹര ഗാനം നല്‍കിയതിന് ദാസേട്ടന്‍ താങ്കളോടല്ലേ നന്ദി പറയേണ്ടത്. അദ്ദേഹത്തിന് പാട്ടൊന്നും ഇല്ല’ എന്നായിരുന്നു പോസ്റ്റിന് താഴെ എത്തിയ കമന്റ്.

‘താങ്കളുടെ ഈ വാക്കുകള്‍ക്ക്, താങ്കള്‍ക്ക് വേണ്ടി ഞാന്‍ എന്റെ പ്രിയപ്പെട്ട ദാസേട്ടനോട് മാപ്പ് ചോദിക്കുന്നു’ എന്നായിരുന്നു നാദിര്‍ഷായുടെ മറുപടി. അതേസമയം, കേശു ഈ വീടിന്റെ നാഥന്‍ ചിത്രം നാളെ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്യും.

ദിലീപും ഉര്‍വ്വശിയും ആദ്യമായി ജോഡിയായി അഭിനയിക്കുന്ന ചിത്രം എന്ന സവിശേഷതയും ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന ചിത്രത്തിനുണ്ട്. ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ഗണപതി, ബിനു അടിമാലി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

നര്‍മ്മത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ഫാമിലി എന്റര്‍ടൈയ്നര്‍ ചിത്രമായ കേശു ഈ വീടിന്റെ നാഥന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് ദേശീയ പുസ്‌ക്കാര ജേതാവായ സജീവ് പാഴൂര്‍ ആണ്. നാദ് ഗ്രൂപ്പ്, യു ജി എം എന്നി ബാനറില്‍ ദിലീപ്, ഡോക്ടര്‍ സഖറിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Latest Stories

IPL 2025: ഇവനെയാണോ ടി 20 ക്ക് കൊള്ളില്ല എന്ന് നിങ്ങൾ പറഞ്ഞത് ബിസിസിഐ, അടിയെന്നൊക്കെ പറഞ്ഞാൽ ഇജ്ജാതി അടി; അഹമ്മദാബാദിൽ ശ്രേയസ് വക കൊലതൂക്ക്; പ്രമുഖരെ നിങ്ങൾ സൂക്ഷിച്ചോ 

നടനും സംവിധായകനുമായ മനോജ് ഭാരതിരാജ വിടവാങ്ങി

കേരളത്തിന് ആവശ്യമായ സഹായം നല്‍കി; 36 കോടി കേരളം ഇതുവരെ വിനിയോഗിച്ചില്ലെന്ന് അമിത്ഷാ

ഛത്തീസ്ഗഢില്‍ 3 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു; കൊല്ലപ്പെട്ടവരില്‍ 5 കോടി തലയ്ക്ക് വിലയിട്ടിരുന്ന നേതാവും

അവധിക്കാലത്ത് രക്ഷിതാക്കള്‍ ശ്രദ്ധിക്കുക; കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്നത് സ്‌നേഹവും കരുതലുമല്ല, കുറ്റകൃത്യം; അറിയാം ജുവനൈല്‍ ഡ്രൈവിംഗിന്റെ ശിക്ഷകള്‍

എസ്പി സുജിത്ദാസിന് പുതിയ ചുമതല നല്‍കി; ഐടി എസ്പി ആയി നിയമനം നല്‍കി ആഭ്യന്തര വകുപ്പ്

വിലങ്ങാട് ഉരുളെടുത്ത വീടിന് കെട്ടിട നികുതി; വാടക വീട്ടിലെത്തിയ നോട്ടീസ് കണ്ട് ഞെട്ടി സോണി

കൊടകര കുഴല്‍പ്പണം, എത്തിച്ചത് ബിജെപിയ്ക്ക് വേണ്ടിയല്ല; കേരള പൊലീസിനെ തള്ളി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ഏഴര കോടി രൂപയുടെ ആസ്തിയുള്ള ലോകത്തിലെ കോടീശ്വരനായ ഭിക്ഷക്കാരൻ !

തമീം ഇഖ്‌ബാലിന് ഹൃദയ ശസ്ത്രക്രിയ നടത്തി; അപകട നില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതർ