ആലിയയുടെയും രണ്‍ബിറിന്റെയും മുഖത്ത് കളര്‍ പൂശി നദിയ മൊയ്തു.. ഹോളി ആഘോഷം ആസ്വദിച്ച് കുഞ്ഞ് റാഹയും; വീഡിയോ

ആലിയ ഭട്ടിനും രണ്‍ബിര്‍ കപൂറിനും റാഹയ്ക്കുമൊപ്പം ഹോളി ആഘോഷിച്ച് നടി നദിയ മൊയ്തു. തന്റെ ഹോളി ആഘോഷത്തിന്റെ വീഡിയോയാണ് നദിയ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. എല്ലാവര്‍ക്കും ഹോളി ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് നദിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

രണ്‍ബിറിന്റെയും ആലിയയുടെയും കവിളില്‍ നദിയ വര്‍ണ്ണപ്പൊടികള്‍ തേക്കുന്നത് വീഡിയോയില്‍ കാണാം. ആയക്കൊപ്പം ഹോളി ആഘോഷം കണ്ടുകൊണ്ട് കുഞ്ഞ് റാഹ നില്‍ക്കുന്നതും വീഡിയോയിലുണ്ട്. മുംബൈയിലാണ് നദിയ കുടുംബത്തോടൊപ്പം താമസിക്കുന്നത്.

1988ല്‍ ഷിരിഷ് ഗോദ്‌ബോലെയെ വിവാഹം ചെയ്ത നദിയ 2007 വരെ വിദേശത്താണ് താമസിച്ചിരുന്നത്. പിന്നീട് 2008ല്‍ ആണ് മുംബൈയില്‍ തിരിച്ചെത്തിയത്. ഫാസിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘നോക്കത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലൂടെയാണ് നദിയ അഭിനയരംഗത്തെത്തുന്നത്.

വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത നദിയ 2004 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി’ യിലൂടെയാണ് തിരിച്ചു വന്നത്. ‘വണ്ടര്‍ വുമണ്‍’ ആണ് അവസാനമായി പുറത്തിറങ്ങിയ നദിയയുടെ മലയാള ചിത്രം.

Latest Stories

ഡിസംബറിലെ 'പ്ലെയര്‍ ഓഫ് ദ മന്ത്'; നോമിനികളെ പ്രഖ്യാപിച്ച് ഐസിസി

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ സ്‌ട്രൈക്കറുമായി വേർപിരിയുന്നു

സര്‍ജറി ചെയ്ത തുന്നിക്കെട്ടലുകളുമായി നടി ചൈതന്യ; സംഭവിച്ചത് ഇതാണ്..

ആ താരം ടീമിനെ ചതിച്ചു, പാതി വഴി വരെ എത്തിച്ചിട്ട് അവസാനം അവൻ ഒളിച്ചോടി; ഗുരുതര ആരോപണവുമായി സബ കരിം

ആഷസിനാണോ, ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കാണോ കൂടുതല്‍ ജനപ്രീതി?; വൈറലായി റിക്കി പോണ്ടിംഗിന്റെ മറുപടി

പാര്‍ട്ടി സമിതി അന്വേഷണം നടത്തുന്നുണ്ട്; ഐസി ബാലകൃഷ്ണനെതിരെ പൊലീസ് അന്വേഷണം എന്തിനെന്ന് കെ സുധാകരന്‍

ഡൽഹി പോളിങ്ങ് ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്, പെരുമാറ്റ ചട്ടം നിലവിൽ വന്നു

ആ കാര്യത്തിൽ പന്ത് സഞ്ജുവിന്റെ മുന്നിൽ തോൽക്കും, യാതൊരു സംശയവും ഇല്ല; വെളിപ്പെടുത്തി സഞ്ജയ് ബംഗാർ

സ്‌കൂളുകളിൽ സ്‌പോർട്‌സ് നിരോധനം: വിശദീകരണം തേടി ബാലാവകാശ കമ്മീഷൻ