'ഭീഷ്മപര്‍വ'ത്തില്‍ നദിയ മൊയ്തുവും; മമ്മൂട്ടിക്കൊപ്പം സ്‌ക്രീനിലെത്തുന്നത് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം

അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന “ഭീഷ്മപര്‍വം” ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു. കൊച്ചിയിലാണ് ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിക്കുന്നത്. ഫെബ്രുവരി 22ന് മമ്മൂട്ടി ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ഭീഷ്മപര്‍വത്തില്‍ നടി നദിയ മൊയ്തുവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നീണ്ട പത്തു വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും നദിയയും വീണ്ടും ഒന്നിച്ച് സ്‌ക്രീനിലെത്തുന്നത്. 2011ല്‍ പുറത്തിറങ്ങിയ ഡബിള്‍സ് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ലെന തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

അമല്‍ നീരദും ദേവ്ജിത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ. ആനന്ദ് സി. ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ബിലാല്‍ ചിത്രീകരിക്കാനിരുന്നതും ആനന്ദ് സി. ചന്ദ്രന്‍ ആയിരുന്നു. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും സുഷിന്‍ ശ്യാം സംഗീതവും ഒരുക്കുന്നു. ലോക്ക്ഡൗണിന് ശേഷം തുടങ്ങുന്ന ആദ്യ മമ്മൂട്ടി ചിത്രമാണ് ഭീഷ്മപര്‍വം.

ജനുവരിയില്‍ വണ്‍ ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിന് ഒരു ദിവസം മമ്മൂട്ടി ജോയിന്‍ ചെയ്തിരുന്നു. മുടിയും താടിയും നീട്ടിയ ലുക്കിലാണ് മമ്മൂട്ടി ഭീഷ്മപര്‍വത്തില്‍. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം, വണ്‍, ദ പ്രീസ്റ്റ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

അന്നേ വിശാലിന് കാഴ്ച നഷ്ടപ്പെട്ടു, ടെന്‍ഷന്‍ കാരണം ഒരുപാട് മരുന്ന് കഴിക്കുന്നുണ്ട്, നടന് മറ്റെന്തോ രോഗം: ചെയ്യാറു ബാലു

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അല്‍പസമയത്തിനുള്ളില്‍; രാജ്യതലസ്ഥാനത്ത് അഭിമാന പോരാട്ടത്തിന് ഇറങ്ങാന്‍ ആം ആദ്മിയും ബിജെപിയും കോണ്‍ഗ്രസും

തലപ്പത്ത് കേറിയതും ജയ് ഷാ പണി തുടങ്ങി, ആദ്യം കൈവെച്ചത് ടെസ്റ്റ് ക്രിക്കറ്റില്‍, വമ്പന്‍ മാറ്റം വരുന്നു!

യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള നീക്കം ശക്തമാക്കി പി വി അൻവർ; പാണക്കാട് സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

കാലത്തിന്റെ കാവ്യ നീതി; അന്‍വറിനെ ഉപയോഗിച്ച് തനിക്കെതിരെ ആരോപണം ഉന്നയിപ്പിച്ചത് പിണറായി വിജയനാണെന്ന് വിഡി സതീശന്‍

ന്യൂ മാഹി ഇരട്ടക്കൊലക്കേസ് വിചാരണ; കൊടി സുനിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതി

ഇന്ത്യ ഗേറ്റിന്റെയും പേര് മാറ്റാനൊരുങ്ങി ബിജെപി; ഭാരത് മാതാ ഗേറ്റ് എന്ന് പുനഃര്‍നാമകരണം ചെയ്യാന്‍ ആവശ്യപ്പെട്ട് കത്ത്

പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല; 'ആടുജീവിതം' ഓസ്‌കര്‍ ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞടുക്കപ്പെട്ടു

ബുംറയെ ഒന്നും ഇന്ത്യൻ ടീമിൽ അടുപ്പിക്കരുത്, അവനൊന്നും ശരിക്കും പറഞ്ഞാൽ വയ്യ; സൂപ്പർ താരത്തിനെതിരെ ബൽവീന്ദർ സിംഗ് സന്ധു

ഇത് അദ്ദേഹത്തിന്റെ അവസാന പരമ്പരയാണെങ്കിൽ...; വിരാട് കോഹ്‌ലിക്ക് പാറ്റ് കമ്മിൻസിന്റെ വക ഞെട്ടിക്കുന്ന സന്ദേശം; സംഭവം വൈറൽ