സാമന്തയ്‌ക്കൊപ്പമുള്ള ഇന്റിമേറ്റ് രംഗം സ്‌ക്രീനില്‍, ആവേശം കാണിച്ച പ്രേക്ഷകരോട് ഇരിക്കാന്‍ പറഞ്ഞ് നാഗചൈതന്യ; വീഡിയോ വൈറല്‍

2014ല്‍ റിലീസ് ചെയ്ത നാഗചൈതന്യ-സാമന്ത ചിത്രം ‘മനം’ റീ റിലീസ് ചെയ്തിരിക്കുകയാണ്. തെലുങ്കില്‍ വലിയ വിജയം നേടിയ ചിത്രമാണ് മനം. ചിത്രത്തിന്റെ 10-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഈ സിനിമ വീണ്ടും തിയേറ്ററുകളില്‍ എത്തിയത്. സിനിമ കാണാനായി പ്രേക്ഷകര്‍ക്കൊപ്പം തിയേറ്ററുകളില്‍ നാഗചൈതന്യയും കഴിഞ്ഞ ദിവസം തിയേറ്ററില്‍ എത്തിയിരുന്നു.

ചിത്രം കാണുന്ന നാഗചൈതന്യയുടെ ഒരു വീഡിയോ ക്ലിപ്പ് ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചിത്രത്തില്‍ നാഗചൈതന്യയുടെയും സാമന്തയുടെയും കഥാപാത്രങ്ങളുടെ വിവാഹവും ഇന്റിമേറ്റ് സീനും കാണിക്കുന്നുണ്ട്. ഈ രംഗത്തിനിടെ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുന്ന പ്രേക്ഷകരോട് ഇരുന്ന് സിനിമ കാണാന്‍ ആവശ്യപ്പെടുന്ന നാഗചൈതന്യയെയാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

‘കനുലനു താകെ’ എന്ന ഗാനരംഗത്തിനിടെയുള്ള നാഗചൈതന്യയുടെ ഈ റിയാക്ഷന്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സാമന്തയ്‌ക്കൊപ്പമുള്ള തന്റെ രംഗങ്ങള്‍ കാണുന്നതിനിടെ പ്രേക്ഷരോട് ഇരിക്കാനാണ് നാഗചൈതന്യ ആവശ്യപ്പെടുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

2014ല്‍ മെയ് 23ന് ആയിരുന്നു മനം ആദ്യം തിയേറ്ററുകളില്‍ എത്തിയത്. 28 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം 62 കോടി രൂപ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരുന്നു. ഫാന്റസി ഡ്രാമയായി എത്തിയ ചിത്രത്തില്‍ നാഗചൈതന്യയുടെ പിതാവ് നാഗാര്‍ജുന, നാഗാര്‍ജുനയുടെ പിതാവ് നാഗേശ്വര റാവുവും വേഷമിട്ടിരുന്നു. ശ്രിയ ശരണ്‍ ആണ് ചിത്രത്തിലെ മറ്റൊരു നായിക.

അതേസമയം, 2017ല്‍ ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു നാഗചൈതന്യയും സാമന്തയും വിവാഹിതരായത്. ‘യേ മായ ചെസവേ’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് 2009ല്‍ ആയിരുന്നു ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. 2021ല്‍ ആണ് ചൈതന്യയും സാമന്തയും വേര്‍പിരിഞ്ഞത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ