ആരവങ്ങളും ആഘോഷങ്ങളും തുടങ്ങി, ഒരുക്കങ്ങള്‍ ഇതാ ഇവിടെ വരെ; ചിത്രങ്ങളുമായി ശോഭിത

വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് ശോഭിത ധൂലിപാലയും നാഗചൈതന്യയും. വിവാഹത്തിന് മുമ്പുള്ള ചടങ്ങുകള്‍ ആഘോഷമാക്കുന്ന ചിത്രങ്ങളാണ് ശോഭിത ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഗോധുമ റായി പശുപൂ ആചാരത്തോടെ വിവാഹ ആഘോഷങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.

വിശാഖപട്ടണത്ത് ആണ് ഈ ചടങ്ങുകള്‍ നടന്നത്. സാരി ചുറ്റി, സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ച്, തലയില്‍ മുല്ലപ്പൂക്കള്‍ ചൂടി തികച്ചും ട്രഡീഷണല്‍ ലുക്കിലാണ് ചിത്രങ്ങളില്‍ ശോഭിതയെ കാണാനാവുക. ‘അങ്ങനെ അത് ആരംഭിക്കുന്നു,’ എന്നാണ് ചിത്രങ്ങള്‍ പങ്കിട്ട് ശോഭിത കുറിച്ചത്.

View this post on Instagram

A post shared by Sobhita (@sobhitad)

ഏറെ നാളുകളായി ശോഭിതയും നാഗചൈതന്യയും ഡേറ്റിംഗില്‍ ആയിരുന്നു. ഓഗസ്റ്റ് 8ന് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ വിശേഷം നാഗ ചൈതന്യയുടെ പിതാവ് നാഗാര്‍ജുനയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാല്‍, എന്നാണ് വിവാഹമെന്ന കാര്യം താരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

നടി സാമന്ത ആയിരുന്നു നാഗചൈതന്യയുടെ മുന്‍ഭാര്യ. 2017ല്‍ വിവാഹിതരായ ഇവര്‍ നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറില്‍ ആയിരുന്നു വേര്‍പിരിഞ്ഞത്. ഇതിന് പിന്നാലെയാണ് ശോഭിതയുമായി നാഗചൈതന്യ പ്രണയത്തിലായത്.

Read more