പിണക്കങ്ങള്‍ മറന്ന് നാഗചൈതന്യ, സാമന്തയെ കാണാന്‍ ആശുപത്രിയില്‍ എത്തി?

ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന മയോസൈറ്റിസ് എന്ന രോഗം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ് നടി സാമന്ത. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം തന്റെ രോഗ വിവരം ആരാധകരുമായി പങ്കുവച്ചത്. രോഗം ഭേദമാകാന്‍ താന്‍ വിചാരിച്ചതിലും അധികം സമയം വേണ്ടി വരും. അതുകൊണ്ടാണ് എല്ലാവരെയും അറിയിക്കുന്നത് എന്ന് താരം പോസ്റ്റില്‍ പറഞ്ഞിരുന്നു.

താരങ്ങളും ആരാധകരുമായി നിരവധി പേരാണ് സാമന്തയ്ക്ക് പിന്തുണയും പ്രാര്‍ത്ഥനകളുമായി രംഗത്തെത്തിയത്. മുന്‍ ഭര്‍ത്താവ് നാഗചൈതന്യയുടെ സഹോദരന്‍ അഖില്‍ അക്കിനേനിയും ഉടന്‍ സുഖം പ്രാപിക്കട്ടെ എന്നുള്ള കമന്റുമായി എത്തിയിരുന്നു. എന്നാല്‍ മറ്റൊരു വിശേഷം കൂടിയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

സാമന്തയുടെ രോഗവിവരം അറിഞ്ഞ് പിണക്കങ്ങള്‍ എല്ലാം മറന്ന് നാഗചൈതന്യ താരത്തെ കാണാന്‍ ആശുപത്രിയില്‍ എത്തി എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സൗത്ത് ഇന്ത്യന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് വ്യാജ വാര്‍ത്തകളാണെന്നും പ്രചാരണങ്ങളുണ്ട്.

സാമന്ത ആശുപത്രിയില്‍ അല്ല ഉള്ളത്. രോഗത്തില്‍ നിന്ന് പൂര്‍ണ്ണമായി സുഖം പ്രാപിക്കുന്നതിനാല്‍ അവരുടെ വീട്ടിലാണ് ഉള്ളത്. നാഗചൈതന്യ സാമന്തയെ സന്ദര്‍ശിച്ചിട്ടില്ല എന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത് എന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.

അതേസമയം, ‘യശോദ’ ആണ് സാമന്തയുടെതായി റിലീസ് ഒരുങ്ങുന്നത്. നവംബര്‍ 11ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിച്ച ചിത്രം, ഹരിയും ഹരീഷും ചേര്‍ന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

വരലക്ഷ്മി ശരത്കുമാര്‍, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഉണ്ണി മുകുന്ദനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ