പൊട്ടിച്ചിരിപ്പിക്കാൻ നാഗേന്ദ്രനും ഭാര്യമാരും; ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പുതിയ വെബ് സീരീസ്

ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്‍റെ നാലാമത്തെ മലയാളം വെബ് സീരീസായ ‘നാഗേന്ദ്രൻസ് ഹണിമൂൺസി’ന്‍റെ ടീസർ പുറത്ത്. നിതിൻ രഞ്ജി പണിക്കരാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. കോമഡി- എന്റർടൈനർ ഴോണറിലാണ് സീരീസ് ഒരുങ്ങുന്നത്.

ഗ്രേസ് ആന്റണി, ശ്വേതാ മേനോൻ, കനി കുസൃതി, അൽഫി പഞ്ഞിക്കാരൻ, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, നിരഞ്ജനാ അനൂപ്, അമ്മു അഭിരാമി, ജനാർദനൻ തുടങ്ങീ വൻ താരനിരയാണ് വെബ് സീരീസിൽ അണിനിരക്കുന്നത്.

നിഖിൽ എസ് പ്രവീൺ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഒരു ജീവിതം അഞ്ച് ഭാര്യമാര്‍ എന്നാണ് ടൈറ്റിലിൽ ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്.

കേരള ക്രൈം ഫയല്‍, മാസ്റ്റര്‍ പീസ്, പെരല്ലൂര്‍ പ്രീമിയര്‍ ലീഗ് എന്നിവയാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീം ചെയ്ത മലയാളം വെബ് സീരീസുകൾ.

Read more