കൊച്ചി വാട്ടര്‍ മെട്രോയില്‍ ഒത്തു ചേര്‍ന്ന് 'നല്ല നിലാവുള്ള രാത്രി' ടീം; വീഡിയോ വൈറല്‍

കൊച്ചി വാട്ടര്‍ മെട്രോയില്‍ ഒത്തു ചേര്‍ന്ന് ‘നല്ല നിലാവുള്ള രാത്രി’ ചിത്രത്തിന്റെ ടീം. ചിത്രത്തിലെ താരങ്ങളായ ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ എന്നിവരാണ് വാട്ടര്‍ മെട്രോയില്‍ തങ്ങളുടെ യാത്രക്കായി ഒത്തു ചേര്‍ന്നത്.

ഇവര്‍ക്കൊപ്പം സംവിധായകന്‍ മര്‍ഫി ദേവസിയും, ചിത്രത്തിന്റെ പ്രൊഡ്യൂസര്‍മാരായ സാന്ദ്ര തോമസും ഭര്‍ത്താവ് വില്‍സണ്‍ തോമസും മറ്റു അണിയറ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ചിത്രത്തിലെ ‘തനാരോ തന്നാരോ എന്ന ഗാനത്തിന് ചുവടു വച്ചാണ് തങ്ങളുടെ ആദ്യ മെട്രോ യാത്ര ഇവര്‍ ആഘോഷമാക്കിയത്.

അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റര്‍ : ശ്യാം ശശിധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഡേവിഡ്‌സണ്‍ സി ജെ, ക്രിയേറ്റിവ് ഹെഡ് : ഗോപികാ റാണി, മ്യൂസിക് ഡയറക്ടര്‍: കൈലാസ് മേനോന്‍, സ്റ്റണ്ട് : രാജശേഖരന്‍ , ആര്‍ട്ട് : ത്യാഗു തവനൂര്‍.

Read more

വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, മേക്കപ്പ് : അമല്‍, ചീഫ് അസ്സോസിയേറ്റ് : ദിനില്‍ ബാബു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : ഒബ്‌സ്‌ക്യൂറ, മീഡിയ പ്ലാനിങ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ : പപ്പറ്റ് മീഡിയ. മെയ് രണ്ടാം പകുതിയില്‍ ചിത്രം ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് തിയേറ്ററുകളില്‍ എത്തിക്കും.