തങ്ങളുടെ ലുക്കിലും സൗന്ദര്യത്തിലും ഒരുപാട് ശ്രദ്ധ ചെലുത്തുന്നവരാണ് സിനിമാ താരങ്ങള്‍. പ്രായത്തെ പിടിച്ചു നിര്‍ത്താനുള്ള ആന്റി-ഏജിങ് ട്രീട്‌മെന്റുകളും ബോട്ടോക്‌സ് അടക്കമുള്ള സര്‍ജറികളും താരങ്ങള്‍ നടത്താറുണ്ട്. നടി നമിത പ്രമോദും ഇത്തരത്തില്‍ സര്‍ജറികള്‍ നടത്തുകയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നമിത പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറികളാണ് ചര്‍ച്ചയാകുന്നത്.
മുഖത്ത് കണ്ണിനടുത്തായി ഇന്‍ജക്ഷന്‍ എടുക്കുന്ന ചിത്രങ്ങളാണ് നമിത പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ഇത് ബോട്ടോക്‌സ് ചെയ്യുന്നതല്ല. കണ്ണിനടിയിലെ ചുളിവുകള്‍ മാറ്റാനായി പിആര്‍പി ട്രീറ്റ്‌മെന്റ് ചെയ്യുന്ന ചിത്രമാണ് നമിത പോസ്റ്റ് ചെയ്തിരിക്കുന്നത്. മുഖത്ത് മാറ്റങ്ങള്‍ വരുത്താന്‍ ഇഷ്ടമുണ്ടെങ്കിലും, താന്‍ ഇപ്പോഴും ഫില്ലറുകളെ സ്‌നേഹിക്കുന്നില്ല എന്ന് നമിത പ്രമോദ് പറയുന്നു.
മുഖത്ത് ഈ ചികിത്സ ചെയ്തു നല്‍കുന്ന ഡെര്‍മറ്റോളജിസ്റ്റ് പ്രിയ ഫെര്‍ണാണ്ടസിനെ കൂടി ടാഗ് ചെയ്തു കൊണ്ടാണ് നമിത ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. കണ്ണിനടിയില്‍ PRP ചെയ്ത് പുനരുജ്ജീവനം വരുത്താനുള്ള ചികിത്സയാണ് ഇത് എന്ന് നമിതയുടെ പോസ്റ്റിലെ ക്യാപ്ഷന്‍.
അതേസമയം, ‘മച്ചാന്റെ മാലാഖ’ എന്ന സിനിമയാണ് നമിതയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. സൗബിന്‍ ഷാഹിറിന്റെ നായിക ആയാണ് ചിത്രത്തില്‍ നമിത വേഷമിടുന്നത്. സിനിമയേക്കാള്‍ കൂടുതല്‍ ബിസിനസിലാണ് നമിത ഇപ്പോള്‍ സജീവം. കൊച്ചിയില്‍ ഒരു റെസ്റ്റോ കഫെയും അതിന് പുറമേ ഒരു വസ്ത്ര ബ്രാന്‍ഡും നമിത നടത്തുന്നുണ്ട്.