വിവാദ പരാമര്‍ശത്തിന് മാപ്പുപറയണമെന്ന് ആവശ്യം; തിരിഞ്ഞുനോക്കാതെ ബാലയ്യ, പണ്ടേ അഹങ്കാരിയെന്ന് അക്കിനേനി ആരാധകര്‍

തെലുങ്ക് സിനിമാരംഗത്തെ അതികായരായ രണ്ട് വലിയ കുടുംബങ്ങളാണ് അക്കിനേനി കുടുംബവും നന്ദമൂരി കുടുംബവും. അടുത്തിടെ നടന്‍ നന്ദമൂരി ബാലകൃഷ്ണ അക്കിനേനി നാഗേശ്വര റാവുവിനെതിരായി നടത്തിയ പരാമര്‍ശം വലിയ വിവാദമാകുകയും. ഇതില്‍ ബാലകൃഷ്ണയ്‌ക്കെതിരെ അക്കിനേനി കുടുംബത്തിലെ ഇളമുറക്കാരും ആരാധകരും രംഗത്ത് വരികയും ചെയ്തിരുന്നു.

വീര സിംഹ റെഡ്ഡിയുടെ വിജയാഘോഷ വേളയിലാണ് ബാലകൃഷ്ണ തെലുങ്ക് സിനിമയിലെ ഇതിഹാസമായ അക്കിനേനി നാഗേശ്വര റാവുവിനെ അപമാനിച്ച് സംസാരിച്ചത്. ‘എന്റെ അച്ഛന്‍ സീനിയര്‍ എന്‍ടിആറിന് ചില സമകാലികര്‍ ഉണ്ടായിരുന്നു. ആ രംഗ റാവു, ഈ രംഗ റാവു (എസ്.വി രംഗറാവുവിനെ ഉദ്ദേശിച്ചത്) അക്കിനേനി, തൊക്കിനേനി എന്നൊക്കെ പറഞ്ഞ്’ – എന്നാണ് ബാലയ്യ പറഞ്ഞത്. ഇതാണ് വിവാദമായത്. ബാലയ്യ ആരാധകരില്‍ ചിലര്‍ തന്നെ ഇതിനെതിരെ രംഗത്ത് വന്നു.

വിവാദം കത്തിപടര്‍ന്നതോടെ സംഭവത്തില്‍ ബാലയ്യ പ്രതികരണവുമായി രംഗത്ത് എത്തുമെന്നാണ് എല്ലാവരും കരുതിയത്. ഒരു ക്ഷമാപണവും നടത്തുമെന്നുമെന്നും ആരാധകര്‍ കരുതി. എന്നാല്‍ നടന്റെ ഭാഗത്തുനിന്ന് അതുണ്ടായില്ല.

‘എഎന്‍ആര്‍ അദ്ദേഹത്തിന്റെ മക്കളെക്കാള്‍ എന്നെ സ്‌നേഹിച്ചിരുന്നു. എന്റെ പിതാവ് സീനിയര്‍ എന്‍ടിആറിന്റെ പേരിലുള്ള അവാര്‍ഡ് ആദ്യം സമര്‍പ്പിച്ചത് തന്നെ എഎന്‍ആറിനാണ്. ഞാന്‍ എന്റെ അമ്മാവനെപ്പോലെയാണ് അദ്ദേഹത്തെ കാണുന്നത്, അദ്ദേഹം എന്റെ ഹൃദയത്തിലാണ്’ – എന്നാണ് ബാലകൃഷ്ണ പറഞ്ഞത്. ഇപ്പോഴിതാ ഇതില്‍ രോഷാകുലരായി രംഗത്ത് വന്നിരിക്കുകയാണ് ആരാധകര്‍. ഇയാള്‍ പണ്ടേ അഹങ്കാരിയാണെന്നാണ് കൂടുതല്‍ പേരും പ്രതികരിക്കുന്നത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി