അപമാനിച്ച ആര്‍.ജി.വിയുടെ പുറകെ പോയി ബാലയ്യ; എന്തിനെന്ന് ആരാധകര്‍

ഏറെ ട്രോള്‍ ചെയ്യപ്പെടുന്ന താരമാണ് നന്ദമൂരി ബാലകൃഷ്ണ. പൊതുവിടങ്ങളിലെ താരത്തിന്റെ പെരുമാറ്റം പലപ്പോഴും വിവാദമാകാറുണ്ട്. പുറത്ത് എത്ര പരുഷമായി പെരുമാറിയാലും അതൊന്നും ഹൃദയത്തില്‍ സൂക്ഷിക്കാത്ത എളിയ മനുഷ്യനാണ് ബാലയ്യ എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ പറയുന്നത്.

എന്‍ടിആറിനെയും തെലുങ്ക് ദേശം പാര്‍ട്ടിയെയും വിമര്‍ശിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ ഈയടുത്ത കാലത്ത് ചില സിനിമകള്‍ ചെയ്തിരുന്നു. ‘ലക്ഷ്മീസ് എന്‍ടിആര്‍’, ‘അമ്മ രാജ്യംലോ കടപ റെഡ്‌ലു’ എന്നീ സിനിമകളില്‍ ബാലയ്യെയും വളരെ മോശമായാണ് ആര്‍ജിവി ചിത്രീകരിച്ചത്.

എന്നാല്‍ ആ അപമാനങ്ങളെല്ലാം മറന്ന് ബാലയ്യ മുന്നോട്ടു പോയി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബാലയ്യയുടെ ‘അണ്‍സ്‌റ്റോപ്പബിള്‍ എന്‍ബികെ’ ഷോയാണ് ശ്രദ്ധ നേടുന്നത്. ‘അണ്‍സ്‌റ്റോപ്പബിള്‍ എന്‍ബികെ’യില്‍ കഴിഞ്ഞ എപ്പിസോഡില്‍ അതിഥികളായി എത്തിയത് നിര്‍മ്മാതാക്കളായ അല്ലു അരവിന്ദ്, സുരേഷ് ബാബു, സംവിധായകന്‍ കെ രാഘവേന്ദ്ര റാവു എന്നിവരായിരുന്നു.

ഇവരുമായുള്ള സംഭാഷണത്തിനിടെ ടോളിവുഡിലെ കള്‍ട്ട് സിനിമകളെ കുറിച്ചും സംസാരിക്കുന്നുണ്ട്. ഇതിനിടെ സുരേഷ് ആര്‍ജിവിയുടെ ‘ശിവ’ എന്ന ചിത്രത്തെ പ്രശംസിച്ചിരുന്നു. ഷൂട്ടിംഗിനിടെ എന്തൊക്കെ സംഭവിക്കുമെന്ന് ആര്‍ജിവിക്ക് മാത്രമേ നിശ്ചയമണ്ടാവുകയുള്ളു. നിര്‍മ്മാതാക്കളോട് പോലും പറയില്ല.

ഫൈറ്റ് എക്‌സിക്യൂഷന്‍, പശ്ചാത്തല സംഗീതം, ഷോട്ട് എടുക്കല്‍ എന്നിവയുടെ ഗതി ആര്‍ജിവി സിനിമകളില്‍ മാറ്റിയതിനെ കുറിച്ചും സുരേഷ് ബാബു വിശദീകരിക്കുന്നുണ്ട്. ഇത് കേള്‍ക്കുന്ന ബാലയ്യയും ആര്‍ജിവിയെ അഭിനന്ദിക്കുന്നുണ്ട്. സമീപകാലത്ത് തന്നെ അപമാനിച്ചതെല്ലാം മറന്ന് ഒരു സംവിധായകന്‍ എന്ന നിലയില്‍ ആര്‍ജിവിയുടെ പ്രവര്‍ത്തനത്തെ ബാലയ്യ അഭിനന്ദിക്കുകയായിരുന്നു.

പലപ്പോഴും വിവാദപരമായ കാര്യങ്ങള്‍ ചെയ്യാറുണ്ടെങ്കിലും വെറുപ്പും പകയും മനസില്‍ വയ്ക്കാതെ എല്ലാം ക്ഷമിച്ച് മുന്നോട്ട് പോകുന്നയാളാണ് ബാലയ്യ എന്നാണ് ഈ എപ്പിസോഡ് കണ്ട് സോഷ്യല്‍ മീഡിയ പറയുന്നത്.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?