നിര്‍മ്മാതാവിനെ വെടിവച്ചു, നടിമാരെ കടന്നുപിടിച്ചു, ആരാധകരെ തല്ലി..; ബാലയ്യയുടെ 'വികൃതി'കള്‍, ചർച്ചയാകുന്നു

പൊതു വേദികളില്‍ സിഗരറ്റ് വലിച്ചും, ആരാധകരോടും ജനങ്ങളോടും പലപ്പോഴും കോപം പ്രകടിപ്പിച്ചും, കത്തി പടങ്ങളുടെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങളും നേരിടേണ്ടി വന്ന തെലുങ്ക് താരമാണ് നന്ദമുരി ബാലകൃഷ്ണ. തെലുങ്ക് സിനിമയിലെ കത്തിരംഗങ്ങള്‍ ട്രോളുകളിലൂടെ കണ്ടാണ് മിക്ക മലയാളികളും നന്ദമുരി ബാലകൃഷ്ണയെ കുറിച്ച് അറിയുന്നത്. ട്രോളുകളില്‍ ഹിറ്റ് ആയ നന്ദമുരിയുടെ അടുത്തിടെ പുറത്തിറങ്ങിയ പല സിനിമകളും മലയാളികളും ഏറ്റെടുത്തിരുന്നു. എന്നാല്‍ വീണ്ടും ബാലയ്യ വിവാദത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. നടി അഞ്ജലിയെ തള്ളി മാറ്റിയ വീഡിയോകളും വാര്‍ത്തകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്.

അഞ്ജലിയും വിശ്വക് സെന്നും നേഹ ഷെട്ടിയും പ്രധാനവേഷത്തില്‍ എത്തുന്ന ‘ഗാങ്‌സ് ഓഫ് ഗോദാവരി’ എന്ന സിനിമയുടെ പ്രീ റിലീസ് ഈവന്റില്‍ ആയിരുന്നു സംഭവം. ഈ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു ബാലകൃഷ്ണ. വേദിയില്‍ നില്‍ക്കുന്ന രണ്ട് നടിമാരോടും കുറച്ച് മാറി നില്‍ക്കാന്‍ ബാലകൃഷ്ണ പറയുന്നുണ്ട്. എന്നാല്‍ അത് കേള്‍ക്കാതിരുന്ന അഞ്ജലിയെ നടന്‍ തള്ളുന്നതും ദേഷ്യത്തോടെ നോക്കുന്നതും വീഡിയോയില്‍ കാണാം. ബാലയ്യക്ക് എതിരെ കനത്ത വിമര്‍ശനങ്ങളാണ് ഇപ്പോള്‍ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.

നികൃഷ്ഠമായ പെരുമാറ്റമാണ് ബാലയ്യയുടേത് എന്നാണ് സംവിധായകന്‍ ഹന്‍സല്‍ മെഹ്ത ഈ വിഷയത്തില്‍ പ്രതികരിച്ച് സംസാരിച്ചത്. നിരന്തരം ഇത്തരം ഒരുപാട് മോശം പെരുമാറ്റത്തിലൂടെ ബാലയ്യ കുപ്രസിദ്ധി നേടിയിട്ടുണ്ട്. നിര്‍മ്മാതാവിനെ കൊല്ലാന്‍ ശ്രമിച്ചത് അടക്കമുള്ള നടന്റെ വിചിത്രമായ പെരുമാറ്റങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

2004ല്‍ നിര്‍മ്മാതാവ് ബെല്ലംകൊണ്ട സുരേഷിനും അസോസിയേറ്റ് സത്യനാരായണ ചൗധരിക്കും നേരെ ബാലകൃഷ്ണ വെടിയുതിര്‍ത്തിരുന്നു. ജൂബിലി ഹില്‍സിലെ നടന്റെ വീട്ടില്‍ ആയിരുന്നു വെടിവെപ്പ് നടന്നത്. ബെല്ലംകൊണ്ട സുരേഷിന് ആയിരുന്നു വെടിയേറ്റത്. തന്നെ കൊല്ലാനുള്ള ഉദ്ദേശത്തോടെ ബാലയ്യ വെടിവച്ചുവെന്ന് നിര്‍മ്മാതാവ് മാധ്യമങ്ങളോട് പറഞ്ഞെങ്കിലും, പിറ്റേ ദിവസം ആരാണ് വെടിവച്ചതെന്ന് അറിയില്ലെന്ന് ബെല്ലംകൊണ്ട പറഞ്ഞു. സാക്ഷിമൊഴികള്‍ ഉണ്ടായെങ്കിലും കേസ് അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപിച്ച് മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തെത്തി. വിവാദങ്ങള്‍ക്കൊടുവില്‍ ബാലയ്യ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ പിന്നീട് നടന് ജാമ്യം ലഭിച്ചു.

2016ല്‍ നാരാ രോഹിത് നായകനായ ‘സാവിത്രി’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത ബാലകൃഷ്ണ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. സ്‌ക്രീനില്‍ താന്‍ പെണ്‍കുട്ടികളെ വശീകരിക്കുന്ന സീന്‍ കണ്ടാല്‍ ആരാധകര്‍ക്ക് തൃപ്തി തോന്നില്ല. താന്‍ പെണ്‍കുട്ടികളെ ചുംബിക്കുകയോ ഗര്‍ഭിണിയാക്കുകയോ ചെയ്തില്ലെങ്കില്‍ ആരാധകര്‍ അംഗീകരിക്കില്ല, എന്നായിരുന്നു ബാലകൃഷ്ണ പറഞ്ഞത്. സ്വന്തം ഇമേജിനൊപ്പം ആരാധകരുടെ ഇമേജിനും കോട്ടം തട്ടിക്കുന്ന ഈ പ്രസ്താവന വലിയ വിവാദമായി മാറിയിരുന്നു. എന്നാല്‍ പിന്നീട് ക്ഷമാപണം നടത്തി ബാലയ്യ തടിതപ്പുകയായിരുന്നു.

തന്റെ ആരാധകരോടും നടന്‍ മോശമായി പെരുമാറാറുണ്ട്. 2017ല്‍ നന്ദ്യാലില്‍ വച്ച് സെല്‍ഫി എടുക്കുന്നതിനിടെ ഒരു ആരാധകന്‍ വീണതോടെ ബാലകൃഷ്ണ അയാളെ അടിച്ചിരുന്നു. അതേ വര്‍ഷം സെല്‍ഫി എടുക്കാനെത്തിയ മറ്റൊരു ആരാധകന്റെ ഫോണ്‍ വലിച്ചെറിഞ്ഞ് ബാലയ്യ അയാളെ അസഭ്യം പറയുകയും ചെയ്തിരുന്നു. 2021ലും ഫോണില്‍ വീഡിയോ എടുക്കാന്‍ ശ്രമിച്ചതിന് നടന്‍ ആരാധകനെ ഉപദ്രവിച്ചിരുന്നു.

2018ല്‍ ‘ജയ് സിംഹ’ എന്ന സിനിമയുടെ സെറ്റില്‍ വച്ച് അസിസ്റ്റന്റിനെ ബാലകൃഷ്ണ അധിക്ഷേപിക്കുന്ന വീഡിയോയും പുറത്തു വന്നിരുന്നു. അസിസ്റ്റന്റിന്റെ തലയ്ക്ക് അടിച്ച് ഷൂ വൃത്തിയാക്കാന്‍ പറയുന്ന വീഡിയോ ആയിരുന്നു പുറത്തു വന്നത്. അസിസ്റ്റന്റ് ഷൂ ടൈ ചെയ്യുന്നതിനിടെ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് അറിയാതെ ക്രൂവിനോട് സംസാരിക്കുന്ന നടനെ വീഡിയോയില്‍ കാണാമായിരുന്നു. ഈ പ്രവര്‍ത്തിയെ തുടര്‍ന്ന് നടനെ ബാന്‍ ചെയ്യണമെന്ന ആവശ്യം വരെ ഉയര്‍ന്നു വന്നിരുന്നു.

ബാലകൃഷ്ണയ്‌ക്കെതിരെ ബോളിവുഡ് താരം രാധിക ആപ്‌തെ രംഗത്തെത്തിയിരുന്നു. നടന്റെ പേര് വെളിപ്പെടുത്താതെ ആയിരുന്നു രാധിക സംസാരിച്ചത്. തെന്നിന്ത്യയിലെ ഒരു സൂപ്പര്‍ താരം തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും, അയാളെ താന്‍ തല്ലിയിട്ടുണ്ട് എന്നുമായിരുന്നു രാധിക പറഞ്ഞത്. ”ഒരു തെലുങ്ക് ചിത്രം അഭിനയിച്ചതിന്റെ അനുഭവം പറയാം. ഞാന്‍ സുഖമില്ലാതെ കിടക്കുന്ന രംഗമുണ്ടായിരുന്നു. സെറ്റില്‍ ഒരുപാട് പേരുണ്ടായിരുന്നു. ഞാന്‍ നേരത്തേ പറഞ്ഞ ആ നടന്‍ എന്റെ കാലില്‍ ഇക്കിളിയാക്കി. അയാള്‍ ഒരുപാട് പ്രശസ്തനായ നടനാണ്. ഞാന്‍ പെട്ടന്ന് എഴുന്നേറ്റ് അയാളെ തല്ലി. അവിടെ മൊത്തം അണിയറ പ്രവര്‍ത്തകരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമെല്ലാം ഉണ്ടായിരുന്നു. ഞാന്‍ അയാളെ നോക്കി ഇനി മേലാല്‍ ആവര്‍ത്തക്കരുതെന്ന് താക്കീത് ചെയ്തു. അയാള്‍ ഞെട്ടിപ്പോയി. രണ്ട്് സിനിമകളില്‍ ഞാന്‍ അയാളോടൊപ്പം അഭിനയിച്ചിട്ടുണ്ട്” എന്നായിരുന്നു രാധിക പറഞ്ഞത്. ലയണ്‍, ലെജന്‍ഡ് എന്നീ സിനിമകളിലാണ് ബാലകൃഷ്ണയ്‌ക്കൊപ്പം രാധിക അഭിനയിച്ചത്.

വിവാദങ്ങളില്‍ മുങ്ങി നില്‍ക്കുകയാണെങ്കിലും തെലുങ്കിലെ കുടുംബപ്രേക്ഷകരുടെ സ്വീകാര്യത ഇന്നും ബാലകൃഷ്ണയ്ക്ക് ലഭിക്കുന്നുണ്ട്. നടന്‍ ഹോസ്റ്റ് ചെയ്യുന്ന അണ്‍സ്‌റ്റോപ്പബിള്‍ എന്‍ബികെ എന്ന ഷോയും അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു.

Latest Stories

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു; അപകടം ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപം

BGT 2024-25: 'കോഹ്‌ലിയുടെ പ്രശ്നം ഷോട്ട് സെലക്ഷനല്ല, അത് മറ്റൊന്ന്'; നിരീക്ഷണവുമായി ഗവാസ്കര്‍

ആ ഓസീസ് താരം ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നെങ്കില്‍...; മാരക കോമ്പിനേഷന്‍ അവതരിപ്പിച്ച് ശാസ്ത്രി

മറക്കാനാവാത്തത് കൊണ്ടാണ് വന്നത്..; എംടിയുടെ വസതിയില്‍ കണ്ണീരോടെ മമ്മൂട്ടി

കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷൻ എംഡി നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം

2024 വാഹന വിപണിയില്‍ വീണതും വാണതും ഇവ; കളം പിടിച്ച് ഇലക്ട്രിക് കാറുകള്‍; വാഹന പ്രേമികള്‍ അറിയേണ്ടതെല്ലാം

മഞ്ഞള്‍ താലി എന്നെ ഹോട്ട് ആയി കാണിക്കുന്നു, ഇത് മാറ്റി സ്വര്‍ണം ഇടാത്തതിന് പിന്നിലൊരു കാരണമുണ്ട്: കീര്‍ത്തി സുരേഷ്

ആ ബോളറുടെ വാക്കുകൾ കേട്ട് അല്പം എങ്കിലും നാണം തോന്നുന്നു എങ്കിൽ കോഹ്‌ലി സ്വയം കറക്റ്റ് ചെയ്യണം അല്ലെങ്കിൽ വിരമിക്കണം , വിരാടിനെ എങ്ങനെ നോക്കുകുത്തി ആയി മാറ്റുന്നു എന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയൻ താരം

ഒരു പുഞ്ചിരിയില്‍ എല്ലാം ഒതുക്കുന്നുവനെ വട്ടം വെയ്ക്കാന്‍ പോകരുത്..., നട്ടെല്ലുള്ള ഒരുവന്‍ ഒറ്റയ്ക്ക് മതി കങ്കാരുക്കളെ മുഴുവന്‍ മപ്പാസ് അടിക്കാന്‍

എന്റെ പേരില്‍ യൂട്യൂബ് ചാനലുമായി ജീവിക്കുന്ന ഒരുപാട് ആളുകളുണ്ട്, എനിക്ക് അതിന്റെ ഒരു വിഹിതം കിട്ടിയാല്‍ മതിയായിരുന്നു: ദിലീപ്