മാറി നില്‍ക്കങ്ങോട്ട്.. അഞ്ജലിയെ തള്ളിമാറ്റി ബാലയ്യ, പൊതുവേദിയില്‍ മോശം പെരുമാറ്റം; വീഡിയോ ചര്‍ച്ചയാകുന്നു

പൊതുവിടങ്ങളിലെ വിചിത്രമായ പെരുമാറ്റം കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുള്ള താരമാണ് തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണ. ആരാധകരെ പോലും തല്ലാറുള്ള താരത്തിന്റെ മറ്റൊരു പ്രവര്‍ത്തിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഇത്തവണ ബാലയ്യയുടെ ‘കോപത്തിന്’ ഇരയായിരിക്കുന്നത് നടി അഞ്ജലി ആണ്.

അഞ്ജലിയെ പൊതുവേദിയില്‍ വച്ച് തള്ളിമാറ്റുന്ന ബാലകൃഷ്ണയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. അഞ്ജലിയും വിശ്വക് സെന്നും നേഹ ഷെട്ടിയും പ്രധാനവേഷത്തില്‍ അഭിനയിക്കുന്ന ‘ഗാങ്സ് ഓഫ് ഗോദാവരി’ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഈവന്റില്‍ ആയിരുന്നു സംഭവം.

ഈ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു ബാലകൃഷ്ണ. വേദിയില്‍ നില്‍ക്കുന്ന രണ്ട് നടിമാരോടും കുറച്ച് മാറി നില്‍ക്കാന്‍ ബാലകൃഷ്ണ പറയുന്നുണ്ട്. എന്നാല്‍ അത് കേള്‍ക്കാതിരുന്ന അഞ്ജലിയെ ബാലകൃഷ്ണ തള്ളുന്നത് വീഡിയോയില്‍ കാണാം.

ബാലകൃഷ്ണ പെട്ടെന്ന് തള്ളിമാറ്റിയതോടെ അഞ്ജലിയും സഹനടി നേഹയും ഞെട്ടുന്നത് പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. എന്നാല്‍ അഞ്ജലി ഇത് ഒരു തമാശയായി എടുത്ത് ചിരിക്കുന്നത് കാണാം. മാറി നില്‍ക്കെന്ന് ആവശ്യപ്പെട്ടുളള നടന്റെ വാക്കുകള്‍ കേള്‍ക്കാത്തതിലുള്ള ദേഷ്യം കൊണ്ടാണ് അഞ്ജലിയെ ദേഷ്യത്താല്‍ തള്ളി മാറ്റിയത്.

അതേസമയം നടന്‍ മദ്യപിച്ചാണ് വേദിയില്‍ എത്തിയതെന്നും വിമര്‍ശനമുണ്ട്. ബാലകൃഷ്ണയ്‌ക്കെതിരെ വലിയ തോതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. സ്ത്രീകളുടെ അന്തസിനെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ബാലകൃഷ്ണ പെരുമാറിയത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Latest Stories

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ