വിജയ്ക്ക് ചെക്ക് ബാലയ്യ? മാസ് ആയി 'ഭഗവന്ത് കേസരി', ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ..

തമിഴകത്തും കേരളത്തിലും വിദേശത്തും ‘ലിയോ’യുടെ ഓളമാണ്. വിജയ്‌ക്കൊപ്പം ക്ലാഷ് റിലീസ് വച്ച് ഒരു തെലുങ്ക് ചിത്രവും ഇന്ന് തിയേറ്ററുകളില്‍ എത്തിയിട്ടുണ്ട്. വിജയ്ക്കും ലോകേഷ് കനകരാജിനും ചെക്ക് വയ്ക്കാന്‍ തെലുങ്കിലെ സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണയാണ് തന്റെ പുതിയ ചിത്രം ‘ഭഗവന്ത് കേസരി’യുമായി എത്തിയത്.

ഒരു ക്ലീന്‍ ഫാമിലി എന്റര്‍ടെയ്‌നറായി എത്തിയ ഭഗവന്ത് കേസരിക്കും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഭഗവന്ത് കേസരി ടെറിഫിക് തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ആണ് എന്നാണ് സിനിമ കണ്ട പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

പ്രീ റിലീസ് ബിസിനസില്‍ 69.75 കോടി നേടിയാണ് ചിത്രം ഇന്ന് തിയേറ്ററില്‍ എത്തിയത്. ഭഗവന്ത് കേസരി ബാലയ്യയുടെ വണ്‍ മാന്‍ ഷോ ആണെന്നും ചിലര്‍ അഭിപ്രാടപ്പെടുമ്പോള്‍ അനില്‍ രവിപുഡി എന്ന സംവിധായകനെയും മറ്റൊരു വിഭാഗം അഭിനന്ദിക്കുന്നുണ്ട്.

”എന്‍ബികെയുടെ പുതിയ അവതാരം. എന്‍ബികെയുടെയും ശ്രീലീലയുടെയും ഇമോഷണല്‍ സീനുകള്‍ നന്നായി വര്‍ക്ക് ചെയ്തു. തമന്റെ സംഗീതം സൂപ്പര്‍. ഫ്‌ലാഷ്ബാക്ക് സീനുകള്‍ വളരെ മികച്ചത്” എന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്.

സംവിധായകന്‍ ഗോപിചന്ദ് മലിനേനിയും സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ”ബാലയ്യ ഗാരു ഫയര്‍, അദ്ദേഹത്തിന്റെ എല്ലാ ഫ്രെയ്മുകളും ഗംഭീരം, അനില്‍ രവിപുഡിയുടെ എക്‌സലെന്റ് ഷോ, തമന്റെ സംഗീതം, ശ്രീലീലയുടെ അഭിനയം എല്ലാം മികച്ചത്. കാജലിനും മറ്റ് താരങ്ങള്‍ക്കും ആശംസകള്‍” എന്നാണ് ഗോപിചന്ദ് എക്‌സില്‍ കുറിച്ചിരിക്കുന്നത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ