ഇതൊക്കെ നിസ്സാരം, ഒറ്റച്ചവിട്ടിന് കാറ് വായുവില്‍ പറത്തി ബാലകൃഷ്ണ; രോമാഞ്ചമെന്ന് ആരാധകര്‍, വീഡിയോ

നന്ദമൂരി ബാലകൃഷ്ണ എന്നാല്‍ മലയാളികള്‍ക്ക് ട്രോളയ്യയാണ്. താരത്തിന്റെ സിനിമയിലെ രംഗങ്ങള്‍ ട്രോളുകള്‍ ആകാറുണ്ട്. ട്രെയിന് മുകളില്‍ ബൈക്ക് ഓടിക്കുന്നതും വില്ലനെ അടിച്ചു തെറിപ്പിച്ച് ആകാശത്തേക്ക് വിടുന്നതുമെല്ലാം ബാലയ്യ എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന ബാലകൃഷ്ണയ്ക്ക് നിസാരമാണ്.

ജനുവരി 12ന് റിലീസ് ചെയ്ത ‘വീര സിംഹ റെഡ്ഡി’ എന്ന ചിത്രത്തിലെ അത്തരമൊരു സീന്‍ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരൊറ്റ ചവിട്ടില്‍ കാറിന്റെ പുറകുവശം വായുവിലേക്ക് ഉയര്‍ന്ന് തെന്നിപ്പോകുന്നതാണ് ദൃശ്യങ്ങളില്‍. ‘എന്തൊരു സിനിമയാണിത്, രോമാഞ്ചം’ എന്നാണ് ഒരാള്‍ ഈ രംഗത്തെ കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

വീര സിംഹ റെഡ്ഡിയില്‍ ഇതുപോലുള്ള ഒട്ടേറെ രംഗങ്ങളുണ്ട്. പൊങ്കല്‍ റിലീസ് ആയി എത്തിയ ചിത്രം 110 കോടി മുതല്‍ മുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഗോപിചന്ദ് മലിനേനിയാണ്. ഹണി റോസ്, വരലക്ഷ്മി ശരത് കുമാര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

120 കോടി കളക്ഷന്‍ നേടിയ ‘അഖണ്ഡ’ എന്ന സിനിമയ്ക്ക് ശേഷം എത്തുന്ന ചിത്രമായതിനാല്‍ വീര സിംഹ റെഡ്ഡി ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ചിരഞ്ജീവി ചിത്രം ‘വാള്‍ട്ടയര്‍ വീരയ്യ’യോടാണ് ബാലകൃഷ്ണ ചിത്രം മത്സരിക്കുന്നത്. ഇന്നാണ് വാള്‍ട്ടയര്‍ വീരയ്യ തിയേറ്ററുകളില്‍ എത്തുന്നത്.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി