ഉര്‍വശിയെ അപമാനിച്ച് ബാലയ്യയുടെ സ്റ്റെപ്പുകള്‍! ആരാണ് കൊറിയോഗ്രാഫര്‍? 'ഡാകു മഹാരാജ്' ഗാനത്തിന് വ്യാപക വിമര്‍ശനം

നന്ദമൂരി ബാലകൃഷ്ണയുടെ ക്ലാസിക്കല്‍ ഡാന്‍സും, ഷര്‍ട്ടൂരി ഡാന്‍സുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. എങ്കിലും തന്റെ പുതിയ സിനിമകളില്‍ ഏത് തരത്തിലുള്ള വിചിത്രമായ സ്റ്റെപ്പുകള്‍ ചെയ്യാനും ബാലയ്യ റെഡിയാണ്. ബാലയ്യയുടെ പുതിയ ചിത്രത്തിലെ ഗാനത്തിന് കടുത്ത വിമര്‍ശനങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബാലയ്യയുടെ ഡാന്‍സ് സ്റ്റെപ്പുകളും കൊറിയോഗ്രാഫിയുമാണ് വിമര്‍ശിക്കപ്പെടുന്നത്.

‘ഡാകു മഹാരാജ്’ എന്ന ചിത്രത്തിലെ ‘ഡബിഡി ഡിബിഡി’ എന്ന ഗാനരംഗമാണ് വിവാദമാകുന്നത്. ബാലയ്യയും ബോളിവുഡ് താരം ഉര്‍വ്വശി റൗട്ടേലയുമാണ് നൃത്തരംഗത്തില്‍ ഉള്ളത്. പാട്ടിന് ഒട്ടും യോജിക്കാത്ത രീതിയിലും, സ്ത്രീകളെ അപമാനിക്കുന്ന വിധത്തിലുമുള്ള സ്റ്റെപ്പുകളാണ് ഗാനത്തില്‍ എന്നാണ് പ്രേക്ഷകരുടെ പ്രധാന വിമര്‍ശനം. ഡാകു മഹാരാജ് എന്ന ചിത്രത്തില്‍ ശേഖര്‍ മാസ്റ്റര്‍ ആണ് കൊറിയോഗ്രാഫര്‍.

തമന്‍ എസ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഇത്രയൊക്കെ വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും ഗാനത്തിന്റെ കാഴ്ചക്കാര്‍ യൂട്യൂബില്‍ 2.6 മില്യണിലേറെയാണ്. അതേസമയം, നന്ദമൂരി ബാലകൃഷ്ണയുടെ കരിയരിലെ 109-ാം ചിത്രമാണ് ഡാകു മഹാരാജ്. ബോബി ഡിയോള്‍ ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്.

ശ്രദ്ധ ശ്രീനാഥ്, പ്രഗ്യ ജൈസാള്‍, ചാന്ദിനി ചൗധരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിരീഡ് ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രം ജനുവരി 12ന് തിയേറ്ററിലെത്തും. ഈ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ദുല്‍ഖര്‍ പിന്മാറി എന്നാണ് വിവരം.

Latest Stories

സൈബർ ആക്രമണ പരാതി; ഹണി റോസിന്റെ മൊഴി എടുത്തു, സോഷ്യൽ മീഡിയയിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്

കേരളത്തിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഒഫീഷ്യൽ ഗുണ്ടകൾ; വനനിയമ ഭേതഗതിയുടെ ഭീകരത അറിയാൻ കിടക്കുന്നതെയുള്ളു: പി വി അൻവർ

എച്ച്എംപിവി പുതിയ വൈറസ് അല്ല; ജനങ്ങള്‍ ശാന്തരായിരിക്കണം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല; രാജ്യത്തോട് കേന്ദ്ര ആരോഗ്യമന്ത്രി

രോഹിതിന്റെയും വിരാടിന്റെയും മോശം ഫോമിൽ മുങ്ങി പോകുന്ന ഒരു താരമുണ്ട്, അവന് കളിക്കാൻ അറിയില്ല എന്ന് ഞാൻ പണ്ടേ പറഞ്ഞതാണ്"; തുറന്നടിച്ച് കെ ശ്രീകാന്ത്

പി വി അൻവർ കോൺഗ്രസിലേക്കെന്ന അഭ്യൂഹങ്ങൾ ശക്തം; പണക്കാടെത്തി സാദിഖലി തങ്ങളെയും പി കെ കുഞ്ഞാലിക്കുട്ടിയെയും കാണും

തീർന്നിട്ടില്ല! ഇനിയുമുണ്ട്...;ധനുഷിന് പിന്നാലെ നയൻതാരയ്ക്ക് നോട്ടീസ് അയച്ച് ചന്ദ്രമുഖി നിർമ്മാതാക്കൾ, 5 കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം

"ബുംറയുടെ നട്ടെല്ല് പോകാൻ കാരണം ഇന്ത്യൻ ടീം മാനേജ്‍മെന്റ് ആണ്"; തുറന്നടിച്ച് ഹർഭജൻ സിങ്; സംഭവം വിവാദത്തിൽ

വിസി നിയമനത്തില്‍ പൂര്‍ണഅധികാരം ഗവര്‍ണര്‍ക്ക്; സര്‍ക്കാര്‍ ഇടപെട്ടാല്‍ നിയമനം അസാധുവാകും; സര്‍വകലാശാലകളില്‍ പിടിമുറുക്കി കേന്ദ്രം; കരട് ചടങ്ങള്‍ പുറത്തിറക്കി യുജിസി

രാജ്യത്തെ എച്ച്എംപിവി കേസുകൾ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് എച്ച്എംപിവി രോഗം ബാധിച്ചവരുടെ എണ്ണം ആറായി; ആശങ്കപെടേണ്ടതില്ലെന്ന് വിദഗ്ധർ