ബാലയ്യ ഇനി മലയാളം പറയും; 'വീരസിംഹ റെഡ്ഡി' ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു

തെലുങ്കരുടെ ബാലയ്യ മലയാളികള്‍ക്ക് ട്രോളയ്യ ആയിരുന്നു. ട്രോളുകളിലൂടെയാണ് നന്ദമൂരി ബാലകൃഷ്ണയെന്ന തെലുങ്ക് താരത്തെ മലയാളികള്‍ കണ്ടത്. എന്നാല്‍ തെലുങ്കില്‍ ഗംഭീര വിജയമാണ് ബാലയ്യ ചിത്രങ്ങള്‍ ഇപ്പോള്‍ നേടുന്നത്. നൂറ് കോടിക്ക് മുകളില്‍ കളക്ഷനാണ് താരത്തിന്റെ ചിത്രങ്ങള്‍ നേടാറുള്ളത്.

ഈ വര്‍ഷത്തെ ബാലയ്യയുടെ ആദ്യ ചിത്രം ‘വീരസിംഹ റെഡ്ഡി’ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. 133 കോടി കളക്ഷന്‍ നേടിയ ചിത്രം ആക്ഷന്‍ ഡ്രാമയായാണ് എത്തിയത്. ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ എത്തിയത് ജനുവരി 12ന് ആയിരുന്നു.

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 23 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. വൈകിട്ട് 6 മണിക്കാണ് പ്രദര്‍ശനം തുടങ്ങുക. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം കാണാനാവും. ശ്രുതി ഹാസന്‍ നായികയായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘോഷ്, മുരളി ശര്‍മ്മ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്‌സ് ആണ് നിര്‍മ്മാണം. അതേസമയം,വീരസിംഹ റെഡ്ഡിയിലൂടെ ബാലയ്യയുടെ ഭാഗ്യ നായിക ആയിരിക്കുകയാണ് ഹണി റോസ്.

ബാലയ്യയുടെ വരാനിരിക്കുന്ന സിനിമകളിലും ഹണി റോസ് നായികയാകും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ സന്തോഷം എന്നാണ് ഹണി റോസ് പറഞ്ഞത്. ബാലയ്യയുടെ കരിയറിലെ 108-ാമത്തെ സിനിമയുടെ ഷൂട്ടിംഗ് ആണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.

Latest Stories

യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി; അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ധാക്കി

ബാഴ്‌സയുടെ ആരാധകർ കുറച്ച് മര്യാദ കാണിക്കണം, അവർ കാരണമാണ് ഞങ്ങൾ കളി തോറ്റത്; തുറന്നടിച്ച് എസ്പാൻയോൾ പരിശീലകൻ

സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായി; ചിത്രങ്ങള്‍ വൈറല്‍

ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല; കേന്ദ്ര നിയമമനുസരിച്ച് മുന്നോട്ട് പോകുമെന്ന് വഖഫ് ബോർഡ് ചെയർമാൻ

ലോക മണ്ടത്തരം, ഓസ്‌ട്രേലിയയിൽ പണി മേടിക്കാൻ പോകുന്നതേ ഉള്ളു; രോഹിത്തിനും എടുത്ത തീരുമാനതിനും എതിരെ അനിൽ കുംബ്ലെ

പുതിയ ലോകത്തിനായി കാത്തുസൂക്ഷിക്കുന്ന ആ ഭൂഗർഭ അറ എന്തിന് ?

വഖഫ് ഭൂമി ഹിന്ദു-മുസ്ലിം പ്രശ്നമല്ല; മുനമ്പത്ത് ക്രിസ്ത്യാനികളും ഉൾപ്പെടുന്നു: പ്രകാശ് ജാവ്ദേക്കർ

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും പുറത്താക്കിയത് പ്രതികാര നടപടി; 'ആന്‍റോ ജോസഫ് വളരെയേറെ ബുദ്ധിമുട്ടിച്ചു': സാന്ദ്ര തോമസ്

ടാറ്റ വേണ്ട ഇനി എംജി മതി! ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാർ...

'പാർട്ടി നയം മാറ്റുന്നു': വാർത്ത തള്ളി സിപിഎം നേതാക്കൾ; ച‍ർച്ച ജനുവരിയിലെന്ന് നേതൃത്വം