ബോക്‌സോഫീസില്‍ റെക്കോഡ്, റിലീസ് ദിവസം കോടികള്‍ വാരി നാനിയുടെ 'ദസറ'; കളക്ഷന്‍ റിപ്പോര്‍ട്ട് 

റിലീസ് ദിവസം തന്നെ കോടികള്‍ വാരി നാനിയുടെ മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ‘ദസറ’. ഇന്നലെ തിയേറ്ററുകളില്‍ എത്തിയ ചിത്രം ഒറ്റ ദിവസം കൊണ്ട് ബ്ലോക്ബസ്റ്റര്‍ ചാര്‍ട്ടുകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. ആദ്യ ദിനം ആഗോള തലത്തില്‍38 കോടിക്കുമേല്‍ കളക്ഷനാണ് ചിത്രം നേടിയത്.

ഇന്ത്യയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷന്‍ നേടുന്ന തെന്നിന്ത്യന്‍ ചിത്രമായി മാറുകയാണ് ദസറ. യുഎസ്എയില്‍ നിന്നു മാത്രം ചിത്രം 10 ലക്ഷം ഡോളര്‍ ആണ് ചിത്രം നേടിയത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്.

നാനിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സിനിമയിലേത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ആവേശഭരിതമാക്കുന്ന ആദ്യ പകുതിയും പതിഞ്ഞ താളത്തില്‍ കഥ പറയുന്ന രണ്ടാം പകുതിയുമാണ് ചിത്രത്തിന്റെ ആകെത്തുക. നായികയായി എത്തിയ കീര്‍ത്തി സുരേഷിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു.

ഒപ്പം ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തിനും പ്രശംസകള്‍ ലഭിക്കുന്നുണ്ട്. ശ്രീകാന്ത് ഒഡെല സംവിധാനം ചെയ്ത ചിത്രം കല്‍ക്കരി ഖനികളില്‍ ജോലി ചെയ്യുന്ന ആളുകളുടെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. സായ് കുമാര്‍ ചിത്രത്തിലെ മറ്റൊരു വില്ലന്‍ കഥാപാത്രമാണ്.

ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സറീന വഹാബ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകൂരിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Latest Stories

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി

ഇനിയൊരു വിട്ടുവീഴ്ചയില്ല, മുഖ്യമന്ത്രി കസേരയില്‍ കടുംപിടുത്തവുമായി ബിജെപി; രാജിവെച്ച് കാവല്‍ മുഖ്യമന്ത്രിയായിട്ടും സ്ഥാനമൊഴിയാന്‍ മനസില്ലാതെ ഷിന്‍ഡെയുടെ നീക്കങ്ങള്‍

ബിജെപിയിൽ തമ്മിലടി രൂക്ഷം; വയനാട് മുൻ ജില്ലാ പ്രസിഡന്റ് രാജി വച്ചു, ഇനി കോൺഗ്രസിലേക്ക്?