നാനിയുടെ ബെസ്റ്റ്, ഒപ്പം തിളങ്ങി ഷൈനും കീര്‍ത്തിയും; 'ദസറ' പ്രേക്ഷക പ്രതികരണം

നാനി നായകനായ ‘ദസറ’ ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഒരു മുഴുനീള ആക്ഷന്‍ എന്റര്‍ടെയ്നറായി ഒരുക്കിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. സിനിമയുടെ അവതരണത്തിനും കഥാപാത്രങ്ങളുടെ പ്രകടനങ്ങള്‍ക്കുമെല്ലാം മികച്ച അഭിപ്രായമാണ് വരുന്നത്.

നാനിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സിനിമയിലേത് എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ആദ്യ പകുതി തീര്‍ത്തും ആവേശഭരിതമാക്കുമ്പോള്‍ രണ്ടാം പകുതി അല്‍പ്പം പതിഞ്ഞ താളത്തിലാണ് കഥ പറയുന്നത് എന്ന് ചില പ്രേക്ഷകര്‍ കുറിക്കുന്നത്.

നായിക കഥാപാത്രത്തെ അവതരിപ്പിച്ച കീര്‍ത്തി സുരേഷിന്റെ പ്രകടനത്തിനും ഏറെ പ്രശംസ ലഭിക്കുന്നുണ്ട്. ഒപ്പം ഷൈന്‍ ടോം ചാക്കോയുടെ വില്ലന്‍ വേഷത്തിനും പ്രശംസകള്‍ ലഭിക്കുന്നുണ്ട്. ശ്രീകാന്ത് ഒഡെലയാണ് ചിത്രം സംവിധാനം ചെയ്തത്.

ശ്രീകാന്ത് സിനിമയെ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചുവെന്ന് ചിലര്‍ പറയുമ്പോള്‍ കഥയില്‍ പുതുമകള്‍ ഒന്നും തന്നെയില്ലെന്ന് മറുഭാഗം വിമര്‍ശിക്കുന്നുമുണ്ട്. രണ്ടാം പകുതിയില്‍ ചില വലിച്ചുനീട്ടലുകള്‍ ഉണ്ടെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നുണ്ട്.

കല്‍ക്കരി ഖനികളില്‍ ജോലി ചെയ്യുന്ന ആളുകളുടെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. സായ് കുമാര്‍ ചിത്രത്തിലെ മറ്റൊരു വില്ലന്‍ കഥാപാത്രമാണ്. ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സറീന വഹാബ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം