പ്രേക്ഷകരെ ഞെട്ടിച്ച ആ സീന്‍ എടുത്തത് ഇങ്ങനെ; 'നന്‍പകല്‍ നേരത്ത് മയക്കം' മേക്കിംഗ് വീഡിയോ

‘നന്‍പകല്‍ നേരത്ത് മയക്കം’ കേരളത്തിലും തമിഴ്‌നാട്ടിലും ഗംഭീര പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. അതിനിടെ ചിത്രത്തിലെ ഏറെ ശ്രദ്ധ നടിയ സീനുകളുടെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് മമ്മൂട്ടി കമ്പനി. വീഡിയോ യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റിലും ഇടം പിടിച്ചു കഴിഞ്ഞു.

സീന്‍ വിശദമായി പറഞ്ഞു നല്‍കുന്ന ലിജോയെയും വീണ്ടും വീണ്ടും സംശയം ചോദിക്കുന്ന മമ്മൂട്ടിയെയും വീഡിയോയില്‍ കാണാം. കണ്ണിന് നല്‍കേണ്ട ഭാവ മാറ്റത്തെ കുറിച്ച് വരെ വിശദമായി ഇരുവരും സംസാരിക്കുന്നു. രണ്ട്, മൂന്ന് ടേക്കുകള്‍ക്ക് ശേഷമാണ് അടുത്ത ടേക്കില്‍ മമ്മൂട്ടി സീന്‍ ഓക്കെയാക്കുന്നത്.

ഷോട്ട് ഓക്കെ എന്ന് ലിജോ എന്ന് പറയുമ്പോള്‍ ‘അങ്ങനെയത് ഓകെയായി’ എന്ന് നെടുവീര്‍പ്പിടുന്ന താരത്തിന്റെ ശബ്ദവും വിഡിയോയില്‍ കേള്‍ക്കാം. സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നത് പോലെ ഈ വീഡിയോക്കും നല്ല പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

വേളാങ്കണ്ണി തീര്‍ത്ഥയാത്ര കഴിഞ്ഞ് മടങ്ങുന്ന ഒരു നാടക ട്രൂപ്പിലെ അംഗങ്ങള്‍ എല്ലാവരും ഉച്ചയൂണ് കഴിഞ്ഞ് മയക്കത്തിലാകുന്നതും ശേഷം ട്രൂപ്പിന്റെ വാഹനം ഓടിക്കുന്ന ജയിംസ് വഴിയിലെ ഒരു ഗ്രാമത്തിലേക്ക് കയറുന്നു. തുടര്‍ന്ന് ആ ഗ്രാമത്തില്‍ താമസിച്ചിരുന്ന സുന്ദരം എന്ന വ്യക്തിയുടെ ആത്മാവില്‍ ജീവിക്കുന്നതുമാണ് സിനിമയുടെ പ്രമേയം.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?