'സീനാകെ മാറി!!! നന്‍പകല്‍ നേരത്ത് മയക്കം' റിസര്‍വേഷന്‍ ചെയ്തവര്‍ക്ക് സീറ്റില്ല; തിയേറ്ററിനു മുന്നില്‍ സംഘര്‍ഷം; രണ്ടു പേര്‍ പൊലീസ് കസ്റ്റഡിയില്‍

മമ്മൂട്ടി ലിജോ ജോസഫ് പല്ലിശ്ശേരി കൂട്ടുകെട്ടില്‍ പിറന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ സിനിമയുടെ പ്രദര്‍ശനത്തിനിടെ സംഘര്‍ഷം. ഐ.എഫ്.എഫ്.കെയില്‍ സിനിമ കാണാന്‍ എത്തിയവര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. റിസര്‍വേഷന്‍ ചെയ്തവര്‍ക്ക് സീറ്റ് ലഭിച്ചില്ല എന്നാരോപിച്ചുള്ള പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തിയേറ്ററിനുള്ളില്‍ കയറാന്‍ സാധിക്കാത്ത ഡെലിഗേറ്റുകള്‍ തള്ളിക്കയറാന്‍ ശ്രമിക്കുകയും ഇതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാവുകയുമായിരുന്നു. തിയേറ്ററിന് മുന്‍പില്‍ ഡെലിഗേറ്റുകള്‍ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്.

ലിജോ ജോസഫ് പല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. സിനിമക കാണാന്‍ രാവിലെ മുതല്‍ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്നും ശാന്തരാകാത്ത പ്രതിഷേധക്കാരില്‍ രണ്ടുപേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.

സീറ്റുകളില്‍ ഭൂരിഭാഗവും ഗസ്റ്റുകള്‍ക്കായി നല്‍കുന്നുവെന്ന പരാതിയും ഉണ്ട്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കടക്കം ഗസ്റ്റ് പാസ് നല്‍കുകയും ഡെലിഗേറ്റുകളെ പരിഗണിക്കുന്നില്ലെന്നുമാണ് ആരോപണം. അറിയിപ്പ് എന്ന മലയാള സിനിമ പ്രദര്‍ശിച്ചപ്പോഴും സമാനമായ രീതിയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം