'ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷം'; ആര്‍ആര്‍ആറിന്റെ ഗോള്‍ഡന്‍ ഗ്ലോബ് നേട്ടത്തില്‍ പ്രധാനമന്ത്രി

80-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തില്‍ ഇന്ത്യയുടെ അഭിമാനമായ ആര്‍ആര്‍ആറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചത്. സിനിമയുടെ സംഗീത സംവിധായകന്‍ എംഎം കീരവാണി, സംവിധായകന്‍ രാജമൗലി ഉള്‍പ്പടെയുള്ള അണിയറ പ്രവര്‍ത്തകരുടെ പേരുകള്‍ എടുത്തു പറഞ്ഞു കൊണ്ടുള്ളതാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.


‘സവിശേഷമായ ഒരു നേട്ടമാണിത്. എംഎം കീരവാണിയെ അഭിനന്ദിക്കുന്നു. ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രേം രക്ഷിത്, കാലഭൈരവ, ചന്ദ്രബോസ്, രാഹുല്‍സിപ്ലിഗുഞ്ച്, രാജമൗലി, ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ തുടങ്ങിയ എല്ലാ ആര്‍ആര്‍ആര്‍ അണിയറ പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു. ഈ അഭിമാനകരമായ നേട്ടം ഓരോ ഇന്ത്യക്കാരനേയും അഭിമാനപുളകിതനാക്കുന്നതാണ്’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ആര്‍ആര്‍ആറിന്റെ അഭിമാന നേട്ടത്തില്‍ ഇന്ത്യന്‍ സിനിമാലോകമുഴുവന്‍ സന്തോഷം പങ്കുവെച്ചിട്ടുണ്ട്.’ഗോള്‍ഡന്‍ ഗ്ലോബ് നേടിയ താങ്കളുടെ നാട്ടു നാട്ടു എന്ന ഗാനത്തിന് ചുവടുവെച്ചാണ് ഇന്ന് ഉറക്കമെഴുന്നേറ്റത്’, എന്നാണ് ഷാരൂഖ് ഖാന്റെ പ്രതികരണം. ഇനിയും പുരസ്‌കാരങ്ങള്‍ നേടി ഇന്ത്യയ്ക്ക് കൂടുതല്‍ അഭിമാനകരമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

നേട്ടത്തില്‍ ഓസ്‌കാര്‍ അവാര്‍ഡ് ജേതാവും സംഗീത സംവിധായകനുമായ എആര്‍ റഹ്‌മാന്‍ സംഗീത സംവിധായകന്‍ എംഎം കീരവാണിയെ അഭിനന്ദിച്ചെത്തിയിരുന്നു. ‘അവിശ്വസനീയമായ മാറ്റമാണിത്. കീരവാണിക്കും എസ്എസ് രാജമൗലിക്കും ആര്‍ആര്‍ആര്‍ ടീമിനും എല്ലാ ഇന്ത്യക്കാരുടെയും അഭിനന്ദനങ്ങള്‍’, എന്നാണ് എ ആര്‍ റഹ്‌മാന്‍ ട്വീറ്റ് ചെയ്തത്.

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് ഇന്ത്യയിലേക്ക് എത്തുന്നത്. സ്ലംഡോഗ് മില്യണേയര്‍ എന്ന ചിത്രത്തിലൂടെ എ ആര്‍ റഹ്‌മാന്‍ ആണ് അന്ന് പുരസ്‌കാരം ഇന്ത്യയ്ക്ക് നേടിത്തന്നത്.

Latest Stories

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍