മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം പി എം നരേന്ദ്രമോദിയുടെ ട്രെയിലറെത്തി. ചായ വില്‍ക്കുന്നതും മഞ്ഞിലൂടെ നടക്കുന്നതുമെല്ലാം ട്രെയിലറിലുണ്ട്. സോഷ്യല്‍ മീഡിയയില്‍ ട്രെയിലറിന് ട്രോള്‍ പൂരമാണ് ലഭിക്കുന്നത്. വിവേകിന്റെ ലുക്കും അഭിനയവും മോദിയ്‌ക്കൊപ്പം ഉയര്‍ന്നില്ലെന്നും വിമര്‍ശകര്‍ പറയുന്നു.
ഗയ ഘട്ട്, കല്‍പ് കേദാര്‍ മന്ദിര്‍, ധരാളി ബസാറിനേയും മുഖ്ബ ഗ്രാമത്തേയും ബന്ധിപ്പിക്കുന്ന തൂക്കുപാലം തുടങ്ങിയ ഇടങ്ങളിലാണ് മോദിയുടെ ചെറുപ്പകാലവും രാഷ്ട്രീയ ജീവിതവും ചിത്രീകരിക്കുന്നത്.പി എം നരേന്ദ്ര മോദി എന്ന പേരിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഒമുംഗ് കുമാറാണ്. ഇദ്ദേഹം “മേരി കോം”, “സരബ്ജിത്” തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
വിവേക് ഒബ്റോയിയുടെ പിതാവും പ്രശസ്ത നിര്‍മ്മാതാവുമായ സുരേഷ് ഒബ്റോയിയും സന്ദീപ് സിംഗും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചായക്കടക്കാരനില്‍ നിന്നും പ്രധാനമന്ത്രിയായി മാറിയ നരേന്ദ്ര മോദിയെ പറ്റിയുള്ള ചിത്രം ചിത്രീകരിക്കുന്നത് ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലായിരിക്കും.