മൂന്നാം ഭാര്യ വില്ലത്തി, നാലാം ഭാര്യ നായിക; നടന്‍ നരേഷിന്റെ വിവാദ വിവാഹം സ്‌ക്രീനിലേക്ക്, ടീസര്‍

സ്വന്തം ജീവിതത്തില്‍ നടന്ന വിവാദ സംഭവങ്ങളെ ആസ്പദമാക്കി സിനിമ എടുത്ത് തെലുങ്ക് നടന്‍ നരേഷ്. വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ടായിരുന്നു നരേഷും കന്നഡ നടി പവിത്ര ലോകേഷും വിവാഹിതരായത്. തങ്ങളുടെ പ്രണയവിവാഹം വെള്ളിത്തിരയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് ഇരുവരും.

എം.എസ് രാജു സംവിധാനം ചെയ്യുന്ന ‘മല്ലി പെല്ലി’ എന്ന സിനിമയില്‍ നരേഷും പവിത്രയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. വനിത വിജയകുമാറും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

നരേഷിന്റെ മൂന്നാം ഭാര്യയായിരുന്ന രമ്യ രഘുപതിയാണ് വനിതയുടെ കഥാപാത്രത്തിന് പ്രചോദനമെന്നാണ് ടീസര്‍ കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. നരേഷും പവിത്രയുമായുള്ള ബന്ധത്തെ എതിര്‍ത്തിരുന്ന രമ്യ ഇരുവരെയും ചെരുപ്പൂരി തല്ലാനൊരുങ്ങിയ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇതേ രംഗം ഈ ടീസറിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നരേഷ് തന്നെയാണ് സിനിമയുടെ നിര്‍മ്മാണം. 63കാരനായ നരേഷിന്റെ നാലാമത്തെ ഭാര്യയാണ് പവിത്ര. 44കാരിയായ പവിത്രയുടെ രണ്ടാം വിവാഹവും. പവിത്രയും നരേഷും ദീര്‍ഘനാളുകളായി പ്രണയത്തിലായിരുന്നു.

Read more

ഈ ബന്ധത്തിന്റെ പേരില്‍ ചില വിവാദ വാര്‍ത്തകളും കഴിഞ്ഞ വര്‍ഷം എത്തിയിരുന്നു. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസത്തിന്റെ പേരിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞതിന് ശേഷം പവത്ര നടന്‍ സുചേന്ദ്ര പ്രസാദുമായി ലിവിംഗ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. 2018ല്‍ ഇവര്‍ പിരിഞ്ഞു. പിന്നീടാണ് നരേഷുമായി അടുക്കുന്നത്.