ഇനി വരുന്നത് ഒരു ഇടിപ്പടം; ഖാലിദ് റഹ്മാൻ ചിത്രത്തിൽ വമ്പൻ മേക്ക്ഓവറിൽ നസ്‌ലെന്‍

നസ്‌ലെന്‍, ലുക്മാൻ അവറാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. സ്പോർട്സ്- ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബോക്സിങ് മത്സരവും അതിനോടനുബന്ധിച്ച് നടക്കുന്ന സംഭവവികാസങ്ങളുമാണ് പ്രമേയം

അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ്, തല്ലുമാല എന്നീ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തെ നോക്കിക്കാണുന്നത്.

Image

ഗണപതി, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിശാന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ജിംഷി ഖാലിദ് ആണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത്. ഖാലിദ് റഹ്മാൻ തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്.

Read more

പ്ലാൻ ബി മോഷൻ പിക്‌ചേഴ്സിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
നിഷാദ് യൂസഫ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്‌സ്: മു. രി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വിഎഫ്എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, കലാസംവിധാനം: ആഷിക്.എസ്.