ടൊറോന്റോ ചലച്ചിത്ര മേള അടക്കം വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും ഏറെ ശ്രദ്ധ നേടിയ സിനിമയാണ് “മൂത്തോന്‍”. ഗീതു മോഹന്‍ദാസ് നിവിന്‍ പോളി, റോഷന്‍ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ സിനിമ സ്വവര്‍ഗ പ്രണയത്തെയാണ് ചിത്രീകരിച്ചത്. ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദേശീയ പുരസ്‌ക്കാര ജേതാവായ എഡിറ്ററും നിര്‍മ്മാതാവുമായ അപൂര്‍വ അസ്രാനി.
“”മൂത്തോന്‍ ഗീതു മോഹന്‍ദാസിന്റെ കവിതയാണ്. പ്രത്യേകിച്ചും രണ്ട് മുന്‍നിര പുരുഷന്‍മാരുടെ വികാരാധീനമായ പ്രണയകഥ ചിത്രീകരിച്ച രംഗങ്ങളില്‍. നിവിന്‍ പോളിയുടെയും റോഷന്‍ മാത്യവിന്റെയും മികച്ച പ്രടനങ്ങള്‍ക്ക് ആശംസകള്‍”” എന്നാണ് അസ്രാനിയുടെ ട്വീറ്റ്.
എല്‍ജിബിടിക്യു സമൂഹത്തിന്റെ അവകാശങ്ങള്‍ക്കായി ഇന്ത്യയില്‍ ശബ്ദം ഉയര്‍ത്തിയ വ്യക്തി കൂടിയാണ് അപൂര്‍വ അസ്രാനി.