ഇന്ദിരാ ഗാന്ധിയും നർഗീസ് ദത്തും പുറത്ത്; ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ പേര് മാറ്റുന്നു

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ പേര് മാറ്റാൻ നിർദ്ദേശവുമായി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരത്തിൽ നിന്നും മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടേയും ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്ക്കാരത്തിൽ നിന്ന് പ്രശസ്ത നടി നർഗീസ് ദത്തിന്‍റെയും പേരുകളാണ് ഒഴിവാക്കിയത്.

ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡ് ഇനി മുതല്‍ ദേശീയ, സാമൂഹിക, പാരിസ്ഥിതി മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് എന്ന പേരിലായിരിക്കും നൽകുന്നത്.

പ്രിയദർശൻ ഉൾപ്പെടെയുള്ള അംഗങ്ങളാണ് പേര് മാറ്റത്തിന് പിന്നിലെ സമിതിയുടെ പിന്നിലുള്ളത്. ഇതിന് പുറമെ ദാദാസാഹേബ് ഫാൽക്കെ അവാർഡ് ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങളുടെ തുക ഉയർത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.

നേരത്തെ നേരത്തെ നിർമാതാവിനും സംവിധായകനും വിഭജിച്ചിരുന്ന സമ്മാനത്തുക ഇനി മുതൽ സംവിധായകന് മാത്രമായിരിക്കും നൽകുക.

അഡീഷണൽ സെക്രട്ടറി നീർജ ശേഖറാണ് സമിതിയുടെ അധ്യക്ഷൻ. സംവിധായകൻ പ്രിയദർശൻ, വിപുൽ ഷാ, ഹവോബാം പബൻ കുമാർ, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) മേധാവി പ്രസൂൺ ജോഷി, ഛായാഗ്രാഹകൻ എസ് നല്ലമുത്തു, വാർത്താവിനിമയ മന്ത്രാലയം ജോയിന്റ് സെക്രട്ടറി പൃഥുൽ കുമാർ, മന്ത്രാലയത്തിന്റെ ഡയറക്ടർ കമലേഷ് കുമാർ സിൻഹ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ