കുടുംബത്തെയും കുട്ടികളെയും സ്‌നേഹിക്കുന്ന എല്ലാവരും ഈ സിനിമ കണ്ടിരിക്കണം; പട്ടാഭിരാമനെ കുറിച്ച് നൗഷാദിക്ക

കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ ജയറാം നായകനായെത്തിയ ചിത്രം പട്ടാഭിരാമന്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. സിനിമാരംഗത്തും മറ്റ് പല മേഖലകളിലുള്ളവരും പട്ടാഭിരാമനെ പ്രശംസിച്ച് രംഗത്ത് വന്നു കഴിഞ്ഞു. ഇപ്പോഴിതാ വളരെ വ്യത്യസ്തനായ ഒരാളും സിനിമയെ കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുയാണ്. പ്രളയദുരിതകാലത്ത് നന്മ കൊണ്ട് കേരളത്തിന് കൈത്താങ്ങായ നൗഷാദിക്കയാണ് പട്ടാഭിരാമനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. കുടുംബത്തെയും കുട്ടികളെയും സ്‌നേഹിക്കുന്ന എല്ലാവരും ഈ സിനിമ കണ്ടിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ചിത്രത്തില്‍ ഭക്ഷണത്തെ ദൈവമായി കാണുന്ന ഫുഡ് ഇന്‍സ്‌പെക്ടറുടെ വേഷത്തിലാണ് ചിത്രത്തില്‍ ജയറാം എത്തുന്നത്. രമേഷ് പിഷാരടി, സുധീര്‍ കരമന, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സായ്കുമാര്‍, ജനാര്‍ദ്ദനന്‍, ദേവന്‍, ബിജു പപ്പന്‍, വിജയകുമാര്‍, പ്രേംകുമാര്‍, തെസ്നി ഖാന്‍, ബാലാജി, മായാ വിശ്വനാഥ്, പ്രിയാ മേനോന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ദിനേശ് പള്ളത്തിന്റേതാണ്. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് എം.ജയചന്ദ്രനാണ്. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

https://www.facebook.com/404116200391255/videos/2230310297261695/?__xts__[0]=68.ARBnj76nBxDSfBxtlgWRQ2QW5XAzFy1-r9YmBX9_8eLuUAPqcgkNr6l6XMd4_BXmOqi52m0hw4KJgIV8U9GWrHO6pFDVSMoCsW_5jqw0Plu-9LP8zvROwOe5z5bZo4zICTvn1v0tgxgE0K0OYetCoOdMDMRwNj_z1uNvSuczz34f-fwLv1ixk76agCQAgAY_tSS0EVgmG5Oe2YRV_-TGAsDIFmcskMCZLHpHK1VUgupLaeaNhylVVgPQry7578FRe4ZJ08kM9SCMrDS0reTaXi-kEXOwYtcwJbkI9UH4MxyFylVikMiYceA8PvO-oGTVrqFSapg4gOlmEPu6NgfMSWMNsH_gZojHMN0&__tn__=-R

Latest Stories

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം രാജ്യം വിട്ടു; പ്രതിയെ ഇന്റര്‍പോള്‍ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് പൊലീസ്

രാജു ആകപ്പാടെ മൂഡ് ഓഫ് ആണ്, പൃഥ്വിരാജിനെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം നടത്തുന്നുണ്ട്: ലിസ്റ്റിന്‍ സ്റ്റീഫന്‍

ബഹിരാകാശ യാത്രിക സുനിത വില്യംസിന് ഭാരത രത്ന നൽകണം; ആവശ്യവുമായി തൃണമൂൽ കോൺഗ്രസ്

24ാം പാര്‍ട്ടി കോണ്‍ഗ്രസിലും വനിത ജനറല്‍ സെക്രട്ടറിയുണ്ടാവില്ല; എംഎ ബേബിയുടെ കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് കെകെ ശൈലജ

പന്ത് സാര്‍, 27 കോടി പ്ലെയര്‍ സാര്‍; തുടര്‍ച്ചയായി പരാജയപ്പെടുന്ന താരത്തെ നിലത്ത് നിര്‍ത്താതെ ആരാധകര്‍

കൈയില്‍ കിട്ടിയാല്‍ വെറുതെ വിടില്ലെന്ന് സിഐ പറഞ്ഞിരുന്നു; പോക്‌സോ കേസില്‍ പ്രതിയാക്കാനായിരുന്നു പദ്ധതി; കല്‍പ്പറ്റ സിഐയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഗോകുലിന്റെ കുടുംബം

'തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, ദേശ സുരക്ഷയെ ബാധിക്കും'; എമ്പുരാൻ സിനിമക്കെതിരെ എന്‍ഐഎയ്ക്ക് പരാതി

ആരൊക്കെയോ ചേര്‍ന്ന് ഓരോന്ന് കെട്ടിച്ചമയ്ക്കുന്നു, കഞ്ചാവ് കേസിനെ കുറിച്ച് അറിയില്ല: ശ്രീനാഥ് ഭാസി

IPL 2025: തിരുമ്പി വന്തിട്ടേന്ന് സൊല്ല്, സഞ്ജുവിന് ക്യാപ്റ്റനാവാം, വിക്കറ്റ് കീപ്പിങ്ങിനുളള അനുമതി നല്‍കി ബിസിസിഐ

വഖഫ് ബില്ലിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണം; ബില്ല് മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമെന്ന് എപി അബൂബക്കര്‍ മുസ്ലിയാര്‍