നടി നവ്യ നായരുടെ വിവാഹജീവിതം ചര്‍ച്ചയാകുന്നു. നവ്യ നായരും ഭര്‍ത്താവ് സന്തോഷ് മേനോനും വേര്‍പിരിയാന്‍ ഒരുങ്ങുന്നുവെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നവ്യയുടെ പോസ്റ്റുകളില്‍ നിന്നും ഭര്‍ത്താവ് അപ്രത്യക്ഷമായതോടെയാണ് ഈ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ ആരംഭിച്ചത്. മകന്‍ സായ് കൃഷ്ണയുടെ ജന്മദിനം പോലും നവ്യ ആഘോഷമാക്കിയിട്ടില്ല.
ഇതിനിടെ നവ്യ കൂടെയില്ലാതെയുള്ള സന്തോഷ് മേനോന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പെരുന്ന അമ്പലത്തില്‍ നടന്ന തൈപ്പൂയ ആഘോഷത്തില്‍ സന്തോഷ് മേനോന്‍ സഹോദരിക്കൊപ്പം പങ്കെടുത്ത ചില ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ഈ ഉത്സവത്തില്‍ നവ്യ നായരെയോ മകനെയോ കാണാന്‍ ഇല്ല. ഇതാണ് ചര്‍ച്ചയാകുന്നത്.
ഭര്‍ത്താവ് സന്തോഷ് തൈപ്പൂയ ആഘോഷങ്ങളില്‍ പങ്കെടുത്തപ്പോള്‍ നവ്യ ദുബായ് സന്ദര്‍ശനത്തില്‍ ആയിരുന്നുവെന്നാണ് നടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നുള്ള സൂചന. മുംബൈയില്‍ ബിസിനസ് നടത്തുകയാണ് സന്തോഷ് മേനോന്‍. നവ്യയുടെ നൃത്തവിദ്യാലയമായ മാതംഗിയുടെ തുടക്കത്തിലാണ് സന്തോഷ് മേനോന്‍ നടിക്കൊപ്പം പ്രത്യക്ഷപ്പെട്ടത്.
പിന്നീട് മകന്റെ മുമ്പത്തെ വര്‍ഷമുള്ള പിറന്നാള്‍ ആഘോഷത്തിലും സന്തോഷ് മേനോന്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് നടന്ന ചടങ്ങുകളിലൊന്നും നവ്യക്കൊപ്പം സന്തോഷ് പങ്കെടുത്തിരുന്നില്ല. വിവാഹ ശേഷം കുറച്ച് വര്‍ഷങ്ങള്‍ നവ്യ മുംബൈയില്‍ ജീവിച്ചുവെങ്കിലും, പിന്നീട് മകനുമായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. സന്തോഷ് മേനോന്‍ എവിടെ എന്ന് ചോദിച്ച് ഉയരുന്ന കമന്റുകള്‍ക്കൊന്നും നവ്യ മറുപടി നല്‍കാറില്ല.