നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യയ്ക്കെതിരെ കേസ് ; നടന്റെ സഹോദരന്‍ തന്നെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചതായി ഭാര്യ

മകന്റെ ഭാര്യ വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദ്ദിച്ചെന്ന പരാതിയുമായി നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ അമ്മ രംഗത്ത്. നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യ സൈനബയ്ക്കെതിരെയാണ് നടന്റെ മാതാവ് മെഹറുന്നിസ സിദ്ദിഖി പരാതി നല്‍കിയത്.

വീട്ടില്‍ അതിക്രമിച്ചു കയറിയ സൈനബ താനുമായി വാക്കുതര്‍ക്കമുണ്ടാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് മെഹറുന്നിസ പരാതിയില്‍ പറയുന്നു. പരാതിയുമായി ബന്ധപ്പെട്ട് സൈനബയെ പോലീസ് ചോദ്യം ചെയ്തു.

ഐപിസി 452, 323 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും നവാസുദ്ദീന്‍ സിദ്ദിഖിയും ഭാര്യയും അമ്മയും ഉള്‍പ്പെട്ട സ്വത്തു തര്‍ക്കത്തിന്റെ ഭാഗമാണോ പരാതിയെന്നു അന്വേഷിക്കുമെന്നും മുംബൈ വെര്‍സോവ പൊലീസ് പറഞ്ഞു.

നവാസുദ്ദീന്റെ രണ്ടാം ഭാര്യയാണ് സൈനബ . 2010ലാണ് ഇരുവരും വിവാഹിതരായത്. ഭൂമിയുടെ കാര്യത്തില്‍ സൈനബയും നവാസുദ്ദീന്റെ അമ്മയും തമ്മില്‍ തര്‍ക്കമുണ്ട്. കൊറോണ ലോക്ക്ഡൗണ്‍ സമയത്തും സൈനബയും നവാസുദ്ദീനും തമ്മില്‍ ഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് നവാസുദ്ദീന്‍ തന്നെ ആക്രമിച്ചതായി സൈനബ ആരോപിച്ചു. ജൂലൈ 27 ന് തന്റെ ഭര്‍ത്താവ് നവാസുദ്ദീന്‍, സഹോദരന്‍ മിനാജുദ്ദീന്‍, ഫൈസുദ്ദീന്‍, അയാസുദ്ദീന്‍, മാതാവ് മെഹറുന്നിസ എന്നിവര്‍ക്കെതിരെ മുംബൈയിലെ വെര്‍സോവ പോലീസ് സ്റ്റേഷനില്‍ സൈനബ പരാതി നല്‍കി . ഈ പരാതിയില്‍ നവാസുദ്ദീന്റെ സഹോദരന്‍ മിന്‍ഹാജുദ്ദീനെ തന്നെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോ കാണിക്കുകയും ചെയ്തതായി സൈനബ ആരോപിച്ചിരുന്നു

Latest Stories

ലയണൽ മെസി കേരളത്തിലേക്ക്; ഫുട്ബോൾ ആരാധകർക്ക് ഇത് വമ്പൻ വിരുന്ന്; സംഭവം ഇങ്ങനെ

വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷ; ആ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്ന് മുഖ്യമന്ത്രി

BGT 2024-25;"ഞാൻ ഓസ്‌ട്രേലിയയെ വീഴ്ത്താൻ പോകുന്നത് ആ ഒരു തന്ത്രം ഉപയോഗിച്ചാണ്": ജസ്പ്രീത്ത് ബുമ്ര

കൊല്ലത്തിന് ഇത് അഭിമാന നേട്ടം; രാജ്യത്ത് ആദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കോടതി

സഞ്ജുവിന് വീണ്ടും രാജയോഗം; കേരളത്തിനെ ഉന്നതങ്ങളിൽ എത്തിക്കാൻ താരം തയ്യാർ; സംഭവം ഇങ്ങനെ

കലാപാഹ്വാനം നടത്തി, സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എഐവൈഎഫ്

BGT 2024-25 :"അവൻ പരാജയപ്പെടട്ടെ, എന്നിട്ട് മതി ബാക്കി"; സൗരവ് ഗാംഗുലിയുടെ വാക്കുകൾ വൈറൽ

കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ബോർഡർ ഗവാസ്‌കർ ട്രോഫി:"എനിക്ക് പേടിയുള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, പക്ഷെ അവന്റെ വിക്കറ്റ് എടുക്കുന്നത് ഞാൻ ആയിരിക്കും; തുറന്ന് പറഞ്ഞ് നഥാൻ ലിയോൺ

രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്