പാതിരാത്രി കൊച്ചിയില്‍ ഐസ്‌ക്രീ കഴിക്കാനിറങ്ങിയ നയന്‍താരയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രവിപുരത്ത് ഐസ്‌ക്രീം കഴിക്കുന്ന നയന്‍താരയുടെ വീഡിയോ താരത്തിന്റെ തന്നെ അസിസ്റ്റന്റുകള്‍ ആയിരുന്നു പങ്കുവച്ചത്. കൊച്ചിയില്‍ തന്നെ കറങ്ങുകയാണ് നയന്‍താര ഇപ്പോള്‍.
കൊച്ചിയിലെ ഒരു കുലുക്കി സര്‍ബത്ത് കടയ്ക്ക് അരികില്‍ നില്‍ക്കുന്ന നയന്‍താരയേയും വിഘ്‌നേഷിനെയുമാണ് വീഡിയോയില്‍ കാണാനാവുക. രണ്ടു വീഡിയോകളിലെയും നയന്‍താരയുടെ വേഷം ഒന്നു തന്നെയാണ്, അതിനാല്‍ തന്നെ ഒരേ ദിവസം പകര്‍ത്തിയതാവാം ഈ രണ്ടു വീഡിയോകളും.
രവിപുരം തനിഷ്‌കിന് എതിര്‍വശത്തെ ഐസ്‌ക്രീം പാര്‍ലറിന് മുന്നില്‍ ഐസ്‌ക്രീമും നുണഞ്ഞു കൊണ്ടു നില്‍ക്കുന്ന നയന്‍താരയുടെ വീഡിയോആയിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. അതേസമയം, അച്ഛനെയും അമ്മയെയും കാണാനായി നയന്‍താര കൊച്ചിയില്‍ എത്താറുണ്ട്.
അന്നപൂരണിയാണ് നടിയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ഒ.ടി.ടിയില്‍ എത്തിയ ഈ ചിത്രം വിവാദങ്ങളെ തുടര്‍ന്ന് നെറ്റ്ഫ്‌ളിക്‌സ് പിന്‍വലിച്ചിരുന്നു. എസ് ശശികാന്തിന്റെ ‘ടെസ്റ്റ്’ ചിത്രമാണ് താരത്തിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. ആര്‍ മാധവന്‍, സിദ്ധാര്‍ത്ഥ്, മീരാ ജാസ്മിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.