വിജയ് സേതുപതിക്കൊപ്പം വീണ്ടും നയന്‍താര

വിജയ് സേതുമതി തമിഴ്‌നാട്ടിലെ മക്കള്‍ സെല്‍വനാണ്, അവരുടെ പ്രിയപ്പെട്ട താരം. ഓരോ സിനിമ കഴിയുന്തോറും തന്റെ ഫാന്‍ ബെയ്‌സ് കൂട്ടുകയല്ലാതെ കുറയ്ക്കുന്നില്ല സേതുപതി. വിജയ് സേതുപതിയെ പോലെ തന്നെ ഏറെ ആരാധകരുള്ള ലേഡി സൂപ്പര്‍ സ്റ്റാറാണ് നയന്‍താര.

മുമ്പ് ഇവര്‍ ഒന്നിച്ച് അഭിനയിച്ച് നാനും റൗഡിതാന്‍ എന്ന സിനിമ ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. ഇപ്പോള്‍ ഇവര്‍ വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുകയാണ്.

Read more

അരുണ്‍ ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന “ഇമയിക്ക് നൊടികള്‍” എന്ന ചിത്രത്തിലാണ് രണ്ട് പേരും വീണ്ടും ഒത്തു ചേരുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിലെ പാട്ടുകള്‍ ഉടനെ പുറത്ത് വരുമെന്നാണ് വിവരം. ചിത്രത്തില്‍ യുവതാരം അഥര്‍വ്വയും രാശി ഖന്നയും പ്രധാന റോളുകളില്‍ അഭിനയിക്കുന്നുണ്ട്.