നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

ധനുഷിനെതിരെ തുറന്ന യുദ്ധവുമായി രംഗത്തെത്തിയ നയന്‍താരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മലയാളി താരങ്ങളും. ധനുഷിന്റെ നായികമാരായി വിവിധ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പാര്‍വതി തിരുവോത്ത്, നസ്രിയ, അനുപമ പരമേശ്വരന്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നയന്‍താരയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

ലവ്, ഫയര്‍ തുടങ്ങിയ സ്‌മൈലി കമന്റ് ആയി രേഖപ്പെടുത്തി കൊണ്ടാണ് പാര്‍വതിയുടെ പിന്തുണ. പാര്‍വതിയുടെ കമന്റിന് നയന്‍താരയും ലൈക്ക് ചെയ്തിട്ടുണ്ട്. ഒരുപാട് ആദരവ് തോന്നുന്നുവെന്ന് നടി ഇഷ തല്‍വാര്‍ കുറിച്ചു. അനുപമ പരമേശ്വരന്‍, ഗൗരി കിഷന്‍, അഞ്ജു കുര്യന്‍, ഐശ്വര്യ ലക്ഷ്മി, നസ്രിയ എന്നിവര്‍ പോസ്റ്റിന് ലൈക്ക് ചെയ്തിട്ടുണ്ട്.

”നിങ്ങള്‍ ഒരു പ്രധാന വിഷയമാണ് ശ്രദ്ധയില്‍ കൊണ്ടു വന്നിരിക്കുന്നത്. കലാകാരന്മാര്‍ക്ക്, പ്രത്യേകിച്ച് അഭിനേത്രികള്‍ക്ക് നമ്മുടെ ബൗദ്ധിക സ്വത്തില്‍ അവകാശമില്ല. കരാര്‍ തൊഴിലാളിക്ക് പകരം ഒരു ഓഹരി ഉടമയുടെ സ്ഥാനത്ത് നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വ്യവസ്ഥാപരമായ മാറ്റം കൊണ്ടുവരേണ്ട സമയമാണിതെന്ന് ഞാന്‍ കരുതുന്നു” എന്നാണ് നടി ഗായത്രി ശങ്കറിന്റെ പ്രതികരണം.

ധനുഷിനെതിരെയുള്ള നയന്‍താരയുടെ ഗുരുതര വെളിപ്പെടുത്തലുകള്‍ സിനിമാ പ്രവര്‍ത്തകരെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്തിലാണ് നടിയുടെ പ്രതികരണം.

നയന്‍താര-വിഘ്‌നേശ് വിവാഹവുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ സിനിമയുടെ മൂന്ന് സെക്കന്‍ഡ് ദൃശ്യങ്ങള്‍ ഉപയോഗിച്ചതില്‍ ധനുഷ് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു എന്നാണ് നയന്‍താര പറയുന്നത്. ധനുഷ് നിരന്തരമായി ദ്രോഹിക്കുന്നുവെന്നും നീചമായ പ്രവര്‍ത്തിയാണിതെന്നും നയന്‍താര പറയുന്നുണ്ട്.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ

രാജകുമാരന്‍ പുറത്ത്?, പരിശീലന മത്സരത്തിനിടെ വിരലിന് പരിക്ക്, പെര്‍ത്തില്‍ കളിച്ചേക്കില്ല