നയന്‍താരയ്‌ക്കൊപ്പം മാധവന്റെയും സിദ്ധാര്‍ത്ഥിന്റെയും 'ദി ടെസ്റ്റ്'; മോഷന്‍ പോസ്റ്റര്‍ എത്തി

നയന്‍താരയും മാധവനും സിദ്ധാര്‍ത്ഥും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ‘ദി ടെസ്റ്റ്’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ആണ് എത്തിയിരിക്കുന്നത്. വൈ നോട്ട് സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നിര്‍മ്മാതാവ് ശശികാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ ആദ്യ സംവിധാനമാണിത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ക്രിക്കറ്റിന്റെ പശ്ചാത്തലത്തിലുള്ള ത്രില്ലറായിരിക്കും സിനിമ.

Read more

ആദ്യമായാണ് നയന്‍താരയും സിദ്ധാര്‍ത്ഥും മാധവനും ഒന്നിച്ച് എത്തുന്നത്. ‘ആയുധം എഴുത്ത്’, ‘രംഗ് ദേ ബസന്ദീ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാധവനും സിദ്ധാര്‍ത്ഥും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.

നിര്‍മ്മാതാവ് ശശികാന്തിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഇത്. അതേസമയം, നയന്‍താര നായികയായി എത്തുന്ന 75-ാമത് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു. നവാഗതനായ നിലേഷ് കൃഷ്ണയാണ് സംവിധാനം. ശങ്കറിന്റെ അസോഷ്യേറ്റ് ആയി 2.0 ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ നിലേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.