തിയേറ്ററില്‍ ദുരന്തമായി, റിലീസ് ചെയ്ത് ഒരു മാസത്തിന് മുമ്പേ ഒ.ടി.ടിയില്‍; നയന്‍താരയുടെ 'അന്നപൂരണി' ഒ.ടി.ടി റിലീസ് തീയതി പുറത്ത്

ഡിസംബര്‍ ഒന്നിന് തിയേറ്ററുകളില്‍ എത്തിയ നയന്‍താര ചിത്രം ‘അന്നപൂരണി’ ഇനി ഒ.ടി.ടിയില്‍ കാണാം. ചിത്രം റിലീസ് ചെയ്ത് ഒരു മാസം ആകുന്നതിന് മുമ്പാണ് ഒ.ടി.ടിയില്‍ എത്തുന്നത്. നെറ്റ്ഫ്‌ലിക്‌സിലാണ് അന്നപൂരണി പ്രദര്‍ശനത്തിന് എത്തുക. ഡിസംബര്‍ 29ന് സ്ട്രീമിംഗ് ആരംഭിക്കും.

നയന്‍താരയുടെ 75-ാമത് ചിത്രമായ അന്നപൂരണിയില്‍ ഒരു ഷെഫിന്റെ വേഷത്തിലാണ് നയന്‍താര എത്തിയത്. കുട്ടിക്കാലം മുതല്‍ ഷെഫ് ആകാന്‍ കൊതിച്ച ബ്രാഹ്‌മണ കുടുംബത്തിലെ കഥാപാത്രമായാണ് നയന്‍താര എത്തുന്നത്. ഷെഫ് ആകുന്നതിന് ഇടയിലും ശേഷവും ഉണ്ടായ പ്രതിസന്ധികളും അത് തരണം ചെയ്തുള്ള തിരിച്ചുവരവുമാണ് ചിത്രം പറയുന്നത്.

ഏറെ പ്രതീക്ഷയോടെയാണ് ചിത്രം തിയേറ്ററില്‍ എത്തിയതെങ്കിലും ചിത്രം പ്രേക്ഷകരെ ആകര്‍ഷിച്ചില്ല. അതുകൊണ്ട് തന്നെ അധികനാള്‍ തിയേറ്ററില്‍ തുടരാനും പറ്റിയിട്ടില്ല. അടുത്തിടെയായി പുറത്തിറങ്ങിയ നയന്‍താര ചിത്രങ്ങള്‍ പലതും പരാജയമായിരുന്നെങ്കിലും ബോളിവുഡ് ചിത്രം ‘ജവാന്‍’ ഗംഭീര വിജയം നേടിയിരുന്നു.

എന്നാല്‍ പിന്നീട് എത്തിയ ‘ഇരൈവന്‍’ ബോക്‌സ് ഓഫീസില്‍ ദുരന്തമായിരുന്നു. ഇരൈവന്‍ പോലെ തന്നെ അന്നപൂരണിയും പരാജയമാവുകയായിരുന്നു. അതേസമയം, ‘രാജാ റാണി’ക്ക് ശേഷം നടന്‍ ജയ്യും നയന്‍താരയും ഒന്നിച്ച ചിത്രം കൂടിയാണ് അന്നപൂരണി.

സത്യരാജ്, അച്യുത് കുമാര്‍, കെ.എസ്. രവികുമാര്‍, റെഡിന്‍ കിങ്‌സ്ലി, കുമാരി സച്ചു, രേണുക, കാര്‍ത്തിക് കുമാര്‍, സുരേഷ് ചക്രവര്‍ത്തി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. നീലേഷ് കൃഷ്ണയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്.

Latest Stories

"സഞ്ജുവിന്റെ സ്ഥിരത ഇപ്പോൾ കോമഡിയാണ്"; താരത്തെ വിമർശിച്ച് സൗത്താഫ്രിക്കന്‍ സ്ട്രാറ്റെജി അനലിസ്റ്റ്

'ഡിസി ബുക്ക്സ് ഫെസിലിറ്റേറ്റർ മാത്രം, പൊതുരംഗത്ത് നിൽക്കുന്നവരെ ബഹുമാനിക്കുന്നു'; ആത്മകഥ വിവാദത്തിൽ ഒന്നും പറയാനില്ലെന്ന് രവി ഡിസി

വിരാട് കോഹ്‌ലിക്ക് എതിരെ അങ്ങനെ പന്തെറിഞ്ഞാൽ വിക്കറ്റ് ഉറപ്പാണ്, ഓസ്‌ട്രേലിയക്കാർക്ക് ഉപദേശവുമായി സഞ്ജയ് മഞ്ജരേക്കർ

ഇത് 'ബ്രാന്‍ഡ് ന്യൂ ബാച്ച്' എന്ന് ലിജോ ജോസ് പെല്ലിശേരി; ആശംസകളുമായി സുരഭി ലക്ഷ്മിയും, ഹിറ്റടിച്ച് 'മുറ'

ആത്മകഥ വിവാദത്തിൽ പ്രാഥമിക അന്വേഷണം, കേസെടുക്കില്ല; ജില്ലാ പൊലീസ് മേധാവി അന്വേഷിക്കും

ടെലിഗ്രാം സിഇഒ ബീജം നല്‍കും; സൗജന്യ ഐവിഎഫ് ചികിത്സ വാഗ്ദാനം ചെയ്ത് അള്‍ട്രാവിറ്റ ഫെര്‍ട്ടിലിറ്റി ക്ലിനിക്ക്

വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രം

നവീന്‍ ബാബുവിന്റെ കോള്‍ ലിസ്റ്റ് കേന്ദ്രീകരിച്ച് അന്വേഷണം; കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു

ഉള്ളത് പറയാമല്ലോ ആ ദിവസം ഞാൻ വെറുക്കുന്നു, അത്രമാത്രം അത് എന്നെ മടുപ്പിച്ചു; ധോണി പറഞ്ഞത് ഇങ്ങനെ

തന്ത വൈബ്, അമ്മാവന്‍ എന്ന് പറയുന്ന 2കെ കിഡ്‌സ് എന്താണ് കണ്ടുപിടിച്ചിട്ടുള്ളത്? അറിയാവുന്നത് ഹലോ ഗയ്‌സ് ഉണ്ടംപൊരി കിട്ടുമെന്ന്; ന്യൂജെനെ ട്രോളി സലീം കുമാര്‍