ചെട്ടിക്കുളങ്ങര അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ചു തന്നത്..; നയന്‍താരയുടെ അമ്മ ഓമന കുര്യന്‍

തമിഴിലെ ഒരു പ്രമുഖ നടനുമായി നയന്‍താര പ്രണയത്തില്‍ ആയിരുന്ന സമയത്ത് അനുഭവിച്ച ദുരിതങ്ങളെ കുറിച്ച് പറഞ്ഞ് നടിയുടെ അമ്മ ഓമന കുര്യന്‍. ആദ്യമായാണ് നയന്‍താരയും ഓമന കുര്യനും മുന്‍കാല പ്രണയത്തെ കുറിച്ച് തുറന്ന് സംസാരിക്കുന്നത്. ചെട്ടിക്കുളങ്ങര അമ്മയാണ് തനിക്ക് മകളെ തിരിച്ചു തന്നത് എന്നാണ് ഓമന കുര്യന്‍ പറയുന്നത്.

ഞങ്ങള്‍ക്ക് ചെട്ടിക്കുളങ്ങര അമ്മയുണ്ട്. രാവിലെ എഴുന്നേറ്റാലുടനെ ക്ഷേത്രത്തില്‍ പോയാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. യേശുവിനെയും പ്രാര്‍ത്ഥിക്കും. ആ അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ച് തന്നത്. ഇവള്‍ കൈയില്‍ നിന്ന് പോയി എന്ന് വിചാരിച്ച സമയങ്ങളുണ്ടായിരുന്നു.

ആ സമയത്ത് ഒത്തിരി വിഷമം ഉണ്ടായിരുന്നു. ഞാന്‍ അവിടെയിരുന്നങ്ങ് പ്രാര്‍ത്ഥിച്ചു. എനിക്ക് എന്റെ മോളെ തിരിച്ച് തരണം, വേറൊന്നും തരണ്ട എന്ന് പ്രാര്‍ത്ഥിച്ചു. എന്റെ മോളെ എനിക്കറിയാം. ദൈവം കഴിഞ്ഞാല്‍ എനിക്കാണ് അവളെ അറിയുന്നത്. ഒരു ദോഷവും വരില്ലെന്ന് എനിക്കറിയാം.

നമുക്ക് ജീവിക്കാന്‍ ധൈര്യം ദൈവം തന്നിട്ടുണ്ടെന്ന് അവള്‍ പറഞ്ഞിട്ടുണ്ട് എന്നാണ് ഓമന കുര്യന്‍ നയന്‍താര: ബിയോണ്ട് ദി ഫെയ്‌റി ടെയ്‌ലില്‍ പറയുന്നത്. അതേസമയം, നയന്‍താരയുടെ അച്ഛനെ സംരക്ഷിക്കാന്‍ കൊച്ചിയിലെ വീട്ടില്‍ ഐസിയു സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമ്മ ഓമന തന്നെയാണ് അച്ഛനെ പരിപാലിക്കുന്നതും.

ഒരു കുഞ്ഞിനെ നോക്കുന്നത് പോലെയാണ് അമ്മ അച്ഛനെ നോക്കുന്നത്. ഒരു ഐസിയു തന്നെ അച്ഛന് വേണ്ടി വീട്ടില്‍ ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അച്ഛനാണ് എനിക്ക് എന്നേക്കും ഹീറോ. അദ്ദേഹത്തിന്റെ മക്കള്‍ ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങളും നേട്ടങ്ങളും അദ്ദേഹം അറിയുന്നില്ല എന്നാണ് നിറകണ്ണുകളോടെ നയന്‍താര പറയുന്നത്.

Latest Stories

പാകിസ്ഥാന്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; പിന്നാലെ പറന്ന് വട്ടമിട്ട് റാഞ്ചി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

യാ മോനെ സഞ്ജു; വിരാട് കോഹ്ലി, രോഹിത് ശർമ്മ, സൂര്യ കുമാർ യാദവ് എന്നിവർക്ക് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

ലോറന്‍സ് ബിഷ്‌ണോയുടെ സഹോദരന്‍ അമേരിക്കയില്‍ പിടിയില്‍; ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടങ്ങിയതായി പൊലീസ്

"നല്ല കഴിവുണ്ടെങ്കിലും അത് കളിക്കളത്തിൽ കാണാൻ സാധിക്കാത്തത് മറ്റൊരു കാരണം കൊണ്ടാണ്"; എംബാപ്പയെ കുറിച്ച് ഫ്രാൻസ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

"സഞ്ജുവിനെ ആരെങ്കിലും തിരഞ്ഞെടുക്കുമോ, അതിലും കേമനായ മറ്റൊരു താരം ഇന്ത്യൻ ടീമിൽ ഉണ്ട്"; മുൻ പാകിസ്ഥാൻ താരത്തിന്റെ വാക്കുകൾ വൈറൽ

സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് ഏര്‍പ്പെടുത്തണം; തൊഴിലിടങ്ങളില്‍ സ്ത്രീ സൗഹൃദ അന്തരീക്ഷം അനിവാര്യമാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ

നെയ്മറിന്റെയും റൊണാൾഡോയുടെയും കാര്യത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തി സൗദി ലീഗ് സിഇഓ; സംഭവം ഇങ്ങനെ

ബിജെപിയും ബിരേണും ചോരമണക്കുന്ന മണിപ്പൂരും

ഒരു ജീവനായ് ഒന്നിച്ച് കൈകോര്‍ക്കാം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സുമനസുകളുടെ കനിവ് തേടി ഷാഹുല്‍; ജീവന്‍രക്ഷ ചികില്‍സയ്ക്ക് വേണ്ടത് 30 ലക്ഷത്തിലധികം രൂപ

മുനമ്പം വിഷയത്തില്‍ സമവായ ചര്‍ച്ചയുമായി ലീഗ് നേതാക്കള്‍; വാരാപ്പുഴ അതിരൂപത ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി