കമല്‍ ഹാസന് പകരം നയന്‍താര എത്തും? ബിഗ് ബോസ് എട്ടാം സീസണിന്റെ സീന്‍ മാറുന്നു!

ബിഗ് ബോസ് തമിഴ് റിയാലിറ്റി ഷോയില്‍ നിന്നും കമല്‍ ഹാസന്‍ പിന്മാറിയതോടെ നയന്‍താര അവതാരകയായി ഷോയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. 2017ല്‍ ആരംഭിച്ച ആദ്യ സീസണ്‍ മുതല്‍ ഈ വര്‍ഷം ജനുവരിയില്‍ അവസാനിച്ച ഏഴാം സീസണ്‍ വരെ ബിഗ് ബോസ് തമിഴ് പതിപ്പില്‍ കമല്‍ ഹാസന്‍ മാത്രമാണ് അവതാരകനായി എത്തിയിട്ടുള്ളത്.

സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ കത്തിലൂടെയാണ് ആരാധകരെ കമല്‍ ഇക്കാര്യം അറിയിച്ചത്. എട്ടാം സീസണില്‍ നയന്‍താര അവതാരക എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് ബോസിന്റെ നിര്‍മാതാക്കളായ എന്റമോള്‍ഷൈന്‍ നയന്‍താരയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ് എന്നാണ് റിപ്പോര്‍ട്ട്.

നടന്‍ ശരത് കുമാറാണ് എന്റമോള്‍ഷൈനിന്റെ പരിഗണനയിലുള്ള മറ്റൊരു സെലിബ്രിറ്റി എന്നും വാര്‍ത്തകളുണ്ട്. ആരാവും ഷോയുടെ അവതാരകന്‍ ആയി എത്തുക എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. ഇടയ്ക്ക് കമലിന്റെ ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ ചില എപ്പിസോഡുകള്‍ ചിമ്പുവും, രമ്യകൃഷ്ണനും ബിഗ് ബോസ് അവതാരകരായി എത്തിയിരുന്നു.

എന്നാല്‍ എട്ടാം സീസണില്‍ ആരാകും എത്തുക എന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല. വിജയ് സേതുപതി അവതാരകന്‍ ആയി എത്തുമെന്നും റിപ്പോര്‍ട്ടുകള്‍. നേരത്തെ ഒരു കുക്കറി റിയാലിറ്റി ഷോയില്‍ വിജയ് സേതുപതി അവതാരകന്‍ ആയി എത്തിയിരുന്നു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍