നടി നയന്‍താര ഭര്‍ത്താവ് വിഘ്‌നേശ് ശിവനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതായി പ്രചാരണം. ഡിവോഴ്‌സ് അഭ്യൂഹങ്ങളാണ് എക്‌സിലും റെഡ്ഡിറ്റിലും ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. നയന്‍താര തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ച വാക്കുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
”കണ്ണീരോടെയാണെങ്കിലും അവള്‍ എന്നും ‘എനിക്ക് അത് ലഭിച്ചു’ എന്നെ പറയൂ” എന്നാണ് നയന്‍താരയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. മാത്രമല്ല വിഘാനേശ് ശിവനെ അണ്‍ഫോളോ ചെയ്തതായുമാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും ഇതിനോടൊന്നും നയന്‍താരയോ വിഘ്‌നേശോ പ്രതികരിച്ചിട്ടില്ല.
#Nayanthara unfollowed her husband and posted a cryptic quote 😮 pic.twitter.com/fV2QIwelDP
— Films Spicy (@Films_Spicy) March 2, 2024
അതേസമയം, മക്കളായ ഉയിരിനും ഉലകിനുമൊപ്പവും മറ്റ് സിനിമകളുടെ വര്‍ക്കുകളിലുമായി തിരക്കിലാണ് നയന്‍താരയും വിഘ്‌നേശും ഇപ്പോള്‍. 2022 ജൂണ്‍ 9നാണ് നയന്‍താരയും വിഘ്‌നേശും ചെന്നൈ മഹാബലിപുരത്ത് വച്ച് വിവാഹിതരായത്. ഷാരൂഖ് ഖാന്‍ മുതലുള്ള ബോളിവുഡ്, കോളിവുഡ് താരങ്ങളും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
Nayanthara is a highly self centered woman. She did not want to give birth to babies, she does not promote movies, uses instagram for promotion, never treats fans with respect etc. How vignesh sivan lived with this selfish lady so long? #Divorce #Kollywood #Nayanthara @CIAoffl pic.twitter.com/qMXF9FyXTN
— Actressveriyan62 (@Actressver36879) March 2, 2024
സറോഗസിയിലൂടെയാണ് നയന്‍താര-വിഘ്‌നേശ് ദമ്പതികള്‍ ഇരട്ടക്കുഞ്ഞുങ്ങളെ സ്വന്തമാക്കിയത്. ‘അന്നപൂരണി’ എന്ന ചിത്രമാണ് നയന്‍താരയുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്. തിയേറ്ററില്‍ വിജയിക്കാത്ത സിനിമ ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ ചര്‍ച്ചയാവുകയും മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന വിവാദം വരികയും ചെയ്തിരുന്നു.
Read more
വിവാദത്തെ തുടര്‍ന്ന് സിനിമ നെറ്റ്ഫ്‌ളിക്‌സ് പിന്‍വലിച്ചിരുന്നു. ‘എല്‍ഐസി’ എന്ന പേരില്‍ സിനിമ ചെയ്യാനൊരുങ്ങിയ വിഘ്‌നേശ് ശിവനും വിവാദത്തില്‍ അകപ്പെട്ടിരുന്നു. യഥാര്‍ത്ഥ എല്‍ഐസി കമ്പനിക്കാര്‍ രംഗത്തെത്തിയതോടെയാണ് സിനിമ വിവാദമായത്. ടൈറ്റില്‍ വിവാദം വന്നതോടെ സിനിമ നടന്നില്ല.