വിഘ്‌നേശ് ശിവനെ അണ്‍ഫോളോ ചെയ്തു? ഒപ്പം നിഗൂഢമായൊരു ഇന്‍സ്റ്റ സ്റ്റോറിയും; നയന്‍താര ഡിവോഴ്‌സിന് ഒരുങ്ങുന്നു?

നടി നയന്‍താര ഭര്‍ത്താവ് വിഘ്‌നേശ് ശിവനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതായി പ്രചാരണം. ഡിവോഴ്‌സ് അഭ്യൂഹങ്ങളാണ് എക്‌സിലും റെഡ്ഡിറ്റിലും ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. നയന്‍താര തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ച വാക്കുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

”കണ്ണീരോടെയാണെങ്കിലും അവള്‍ എന്നും ‘എനിക്ക് അത് ലഭിച്ചു’ എന്നെ പറയൂ” എന്നാണ് നയന്‍താരയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. മാത്രമല്ല വിഘാനേശ് ശിവനെ അണ്‍ഫോളോ ചെയ്തതായുമാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും ഇതിനോടൊന്നും നയന്‍താരയോ വിഘ്‌നേശോ പ്രതികരിച്ചിട്ടില്ല.

അതേസമയം, മക്കളായ ഉയിരിനും ഉലകിനുമൊപ്പവും മറ്റ് സിനിമകളുടെ വര്‍ക്കുകളിലുമായി തിരക്കിലാണ് നയന്‍താരയും വിഘ്‌നേശും ഇപ്പോള്‍. 2022 ജൂണ്‍ 9നാണ് നയന്‍താരയും വിഘ്‌നേശും ചെന്നൈ മഹാബലിപുരത്ത് വച്ച് വിവാഹിതരായത്. ഷാരൂഖ് ഖാന്‍ മുതലുള്ള ബോളിവുഡ്, കോളിവുഡ് താരങ്ങളും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

സറോഗസിയിലൂടെയാണ് നയന്‍താര-വിഘ്‌നേശ് ദമ്പതികള്‍ ഇരട്ടക്കുഞ്ഞുങ്ങളെ സ്വന്തമാക്കിയത്. ‘അന്നപൂരണി’ എന്ന ചിത്രമാണ് നയന്‍താരയുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്. തിയേറ്ററില്‍ വിജയിക്കാത്ത സിനിമ ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ ചര്‍ച്ചയാവുകയും മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന വിവാദം വരികയും ചെയ്തിരുന്നു.

വിവാദത്തെ തുടര്‍ന്ന് സിനിമ നെറ്റ്ഫ്‌ളിക്‌സ് പിന്‍വലിച്ചിരുന്നു. ‘എല്‍ഐസി’ എന്ന പേരില്‍ സിനിമ ചെയ്യാനൊരുങ്ങിയ വിഘ്‌നേശ് ശിവനും വിവാദത്തില്‍ അകപ്പെട്ടിരുന്നു. യഥാര്‍ത്ഥ എല്‍ഐസി കമ്പനിക്കാര്‍ രംഗത്തെത്തിയതോടെയാണ് സിനിമ വിവാദമായത്. ടൈറ്റില്‍ വിവാദം വന്നതോടെ സിനിമ നടന്നില്ല.

Latest Stories

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍