നയൻതാരയെ ആദ്യമായി കാണുന്നത് ഇതേ ഹോട്ടലിൽ വെച്ച്, ഇത്രയും കാലം നില്‍കിയ പിന്തുണ ഇനി തുടര്‍ന്നും പ്രതീക്ഷിക്കുന്നു; വിഘ്‌നേഷ് ശിവൻ

വിവാഹത്തിന് ശേഷം ആരാധകരെയും മാധ്യമപ്രവര്‍ത്തകരെയും അഭിസംബോധന ചെയ്ത് നയന്‍താരയും വിഘ്‌നേഷ് ശിവനും. ചെന്നെെയിലെ താജ് ക്ലബ് ഹൗസ് ഹോട്ടലിൽ വച്ച് നടന്ന പ്രസ് മീറ്റിലാണ് ഇരുവരും മാധ്യമങ്ങള്‍ക്കു മുന്നിലെത്തി സംസാരിച്ചത്. മാധ്യമ പ്രവർത്തകര്‍ക്കായി പ്രത്യേക വിരുന്നും താരദമ്പതികൾ ഒരുക്കിയിരിന്നു.

നാനും റൗഡിതാന്‍ എന്ന സിനിമയുടെ കഥ പറയാന്‍ ആദ്യമായി നയന്‍താരയെ നേരില്‍ കണ്ട അതേ ഹോട്ടലില്‍ തന്നെയാണ് വിവാഹത്തിന് ശേഷം വാര്‍ത്താസമ്മേളനം നടക്കുന്നത്. ഇവിടെ വച്ചാണ് ഇരുവരും ആദ്യമായി കണ്ടത് വീണ്ടും അവിടെ തന്നെ വന്നത് ആകസ്മികമാണെന്ന് പറഞ്ഞാണ് വിഘ്‌നേഷ് ശിവന്‍ സംസാരിച്ച് തുടങ്ങിയത്.

ഇത്രയും കാലം  എല്ലാവരും നൽകിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നുവെന്ന് നയന്‍താര പറഞ്ഞു. ഇത്രയും കാലം നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിന് ഒരുപാട് നന്ദി. ഇനി ഞങ്ങള്‍ രണ്ടുപേരുടെയും കരിയര്‍ മുന്നോട്ട് പോകാന്‍ ഇത്രയും കാലം നില്‍കിയ പിന്തുണ ഇനി തുടര്‍ന്നും പ്രതീക്ഷിക്കുന്നുവെന്ന് വിഘ്‌നേഷ് ശിവന്‍ പറഞ്ഞു.

ജൂൺ 9ന് ചെന്നൈ മഹാബലിപുരത്തെ റിസോർട്ടിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിഘ്നേഷും നയൻതാരയും വിവാഹിതരായത്‌

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം