നയന്‍താര വിവാഹ വീഡിയോ വിറ്റത് കോടികള്‍ക്ക്; രണ്ടര വര്‍ഷത്തിന് ശേഷം വിവാഹ ആല്‍ബം വരുന്നു

വിവാഹം കഴിഞ്ഞ് രണ്ടര വര്‍ഷം പിന്നിട്ടതോടെ നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹവീഡിയോ പുറത്തു വിടാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്. 2022 ജൂണില്‍ ആയിരുന്നു നയന്‍താരയും വിഘ്‌നേശ് ശിവനും വിവാഹിതരായത്. സൂപ്പര്‍സ്റ്റാറുകളായ രജനികാന്ത്, ഷാരൂഖ് ഖാന്‍, വിജയ് സേതുപതി എന്നിവരടക്കം വന്‍താരനിരയായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.

വിവാഹദൃശ്യങ്ങള്‍ ഒ.ടി.ടിയില്‍ ഡോക്യുമെന്ററിയായി സ്ട്രീം ചെയ്യുമെന്നാണ് വിവരം. നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയില്‍ എന്ന പേരിലായിരിക്കും ഡോക്യുമെന്ററി എന്ന് ടീസര്‍ പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വീഡിയോയുടെ റിലീസ് വൈകുകായിരുന്നു.

ഈ വീഡിയോ 25 കോടി രൂപയ്ക്കാണ് നയന്‍താര നെറ്റ്ഫ്‌ളിക്‌സിന് വിറ്റതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു മണിക്കൂറും 21 മിനിറ്റുമായിരിക്കും വിവാഹ ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം. റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും പ്രണയയാത്രയും ഇരുവരുടെയും ജീവിതയാത്രയും വിവാഹത്തിന്റെ ബിഹൈന്‍ഡ് ദി സീന്‍സും ഉള്‍പ്പെടെ വീഡിയോയില്‍ ഉണ്ടാവും. അതേസമയം, വാടകഗര്‍ഭപാത്രത്തിലൂടെ ദമ്പതിമാര്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചിരുന്നു. 2022ല്‍ ആണ് കുടുംബത്തിലേക്ക് പുതിയ അതിഥികള്‍ എത്തിയത്.

മക്കളായ ഉയിരിനും ഉലകിനുമൊപ്പമുള്ള ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ‘മണ്ണാങ്കട്ടി സിന്‍സ് 1960’ എന്ന ചിത്രമാണ് നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. ‘ടെസ്റ്റ്’ എന്ന ചിത്രമാണ് നടിയുടെതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രം ഡയറക്ട് ഒ.ടി.ടി റിലീസ് ആയിരിക്കും.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍