നയന്‍താരയുടെയും സംവിധായകന്‍ വിഘ്നേഷ് ശിവന്റെയും വിവാഹം സ്ട്രീം ചെയ്യുമെന്ന് പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്. റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ സംവിധായകൻ ഗൗതം മേനോനാണ് വിവാഹമൊരുക്കിയത്. ഡോക്യുമെന്ററിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്യുന്ന കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.
സ്ട്രീം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്ലിക്സ് പിന്‍മാറിയെന്നും താരദമ്പതികൾക്ക് നോട്ടീസ് അയച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത് വാസ്തവമല്ലെന്നും വ്യാജ വാർത്തയായിരുന്നെന്നും നെറ്റ്ഫ്ലിക്സ് ഇന്ത്യ ഹെഡ് ടാന്യ ബാമി വ്യക്തമാക്കി. തിരക്കഥയില്ലാത്ത പുതുമയുള്ള കണ്ടന്റുകള്‍ നെറ്റ്ഫ്ലിക്സ് ഇന്ത്യ എല്ലായ്പ്പോഴും പ്രേക്ഷകരിലെത്തിക്കാറുണ്ട്.
നയന്‍താര ഒരു സൂപ്പര്‍താരമാണ്. ഇരുപത് വര്‍ഷത്തോളമായി അവര്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഞങ്ങളുടെ ക്രിയാത്മകമായ ടീമിനൊപ്പം സംവിധായകന്‍ ഗൗതം മേനോനും ചേര്‍ന്ന്, നയന്‍താരയുടെ വിസ്മയകരമായ ആ യാത്ര പ്രേക്ഷകരില്‍ ഉടനെയെത്തിക്കാന്‍ കാത്തിരിക്കുന്നു. അതൊരു യക്ഷികഥ പോലെ മനോഹരമായിരിക്കും- ടാന്യ ബാമി വ്യക്തമാക്കുന്നു.
വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം നെറ്റ്ഫ്ളിക്സിന് 25 കോടി രൂപയ്ക്ക് നല്‍കിയത്. മഹാബലിപുരത്തെ ഒരു ആഡംബര റിസോര്‍ട്ടിലായിരുന്നു നയൻതാര- വിഘ്നേഷ് വിവാഹം നടന്നത്.ബോളിവുഡ് താരങ്ങളടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.