പ്രിയാമണിയല്ല, തെലുങ്ക് ലൂസിഫറില്‍ നായികയാവുന്നത് നയന്‍താര

ലൂസിഫര്‍ തെലുങ്ക് റീമേക്കില്‍ നായികയായി നയന്‍താര എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന വേഷമാണ് നയന്‍താര അവതരിപ്പിക്കുക. സംവിധായകന്‍ മോഹന്‍ രാജ നയന്‍താരയെ സമീപിച്ചിരുന്നു. ചിത്രത്തിന്റെ ഭാഗമാകാന്‍ താരം തയാറായി എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ പേരിടാത്ത ചിത്രം ജനുവരി 21 മുതല്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ പ്രിയാമണി, സുഹാസിനി, തൃഷ തുടങ്ങിയ താരങ്ങളുടെ പേര് ഈ വേഷത്തിനായി ഉയര്‍ന്നിരുന്നു. വിജയശാന്തി, ജെനീലിയ ഡിസൂസ, ഖുശ്ബു തുടങ്ങിയ താരങ്ങളെയും ഈ വേഷത്തിനായി പരിഗണച്ചതായും റിപ്പോര്‍ട്ടകളുണ്ട്.

ചിരഞ്ജീവി നായകനാകുന്ന ചിത്രം മകനും നടനുമായ രാം ചരണ്‍ ആണ് നിര്‍മ്മിക്കുന്നത്. ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ വില്ലന്‍ വേഷത്തില്‍ നടന്‍ റഹമാന്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിവേക് ഓബ്‌റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തെയാണ് റഹമാന്‍ അവതരിപ്പിക്കുക എന്നാണ് സൂചനകള്‍.

അതേസമയം, ടൊവിനോ അവതരിപ്പിച്ച ജതിന്‍ രാം ആയി വിജയ് ദേവര്‍കൊണ്ട വേഷമിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലൂസിഫറില്‍ അതിഥി താരമായാണ് പൃഥ്വിരാജ് വേഷമിട്ടത്. ഈ റോളില്‍ റാണാ ദഗുബതി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തെലുങ്ക് റീമേക്കില്‍ ഏതൊക്കെ താരങ്ങള്‍ വേഷമിടുമെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമുണ്ടായിട്ടില്ല.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!