കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന “നായാട്ട്” ചിത്രത്തിന് ഗംഭീര പ്രതികരണങ്ങള്‍. ആദ്യപകുതി ഗംഭീരം, രണ്ടാം പകുതി അതിഗംഭീരം എന്നാണ് ചിത്രത്തിന് ലഭിക്കുന്ന ആദ്യ പ്രതികരണങ്ങള്‍. കുഞ്ചാക്കോ ബോബന്റെ കരിയറിലെ തന്നെ മികച്ച പടം എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
നായാട്ടുകാരുടെ കഥയല്ല, വേട്ടയാടപ്പെടുന്ന ഇരകളുടെ കഥയാണ്, സംവിധാനം, തിരക്കഥ, പെര്‍ഫോമന്‍സ് എല്ലാം കിടിലന്‍. റിയലിസ്റ്റിക് മേക്കിംഗ് കൊണ്ടു സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടില്‍ ഒരു പൊലീസ് സ്റ്റേഷന്‍ അവിടെ ഉള്ള പൊലീസുകാരില്‍ കൂടി കഥ പറഞ്ഞ് ഒരുപാട് എന്‍ഗേജിംഗ് കഥാസന്ദര്‍ഭം, ആദ്യപകുതി മനോഹരം. രണ്ടാംപകുതി അതിമനോഹരം.
ജോജുവിന്റെയും നിമിഷയുടെയും കുഞ്ചാക്കോ ബോബന്റെയും ഗംഭീര പെര്‍ഫോമന്‍സ് എന്നാണ് പ്രേക്ഷകര്‍ ഒരു പോലെ പറയുന്നത്. ഷൈജു ഖാലിദിന്റെ ക്യാമറയും ശ്യാം പുഷ്‌ക്കരന്റെ തിരക്കഥയും പ്രേക്ഷകരെ സ്വാധീനിച്ചിട്ടുണ്ട്. പ്രവീണ്‍ മൈക്കിള്‍, മണിയന്‍, സുനിത എന്നീ കഥാപാത്രങ്ങളെയാണ് കുഞ്ചാക്കോ ബോബനും, ജോജുവും, നിമിഷയും അവതരിപ്പിച്ചത്.
ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് നായാട്ട്. സമകാലിക കേരളത്തെയാണ് സിനിമ പശ്ചാത്തലമാക്കിയിരിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെയും, ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചര്‍ കമ്പനിയുടെയും ബാനറില്‍ രഞ്ജിത്തും, പി എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.